l o a d i n g

കേരള

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍

Thumbnail
Publisher By     Staff Reporter
November 15, 2026


തിരുവനന്തപുരം: ചാലയില്‍ ജ്വല്ലറി ഉടമയില്‍നിന്ന് 2.60 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് പടിഞ്ഞാറത്തറയില്‍നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വാഹനത്തില്‍നിന്ന് 400 ഗ്രാമിലധികം സ്വര്‍ണം കണ്ടെടുത്തു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ചാല സ്വദേശി ശ്രാവണിനായി തിരച്ചില്‍ തുടരുകയാണ്. ബിസിനസ് തര്‍ക്കമാണ് സ്വര്‍ണം കവര്‍ച്ചക്കുള്ള കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവരില്‍ ചിലര്‍ ചാലയില്‍ സ്വര്‍ണം വില്‍പന നടത്തുന്നവരാണ്.

അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ് ആന്റണി, അമുല്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അമുലും ദിലീപും ചാലയിലെ സ്വര്‍ണവ്യാപാരികളാണ്. ബിസിനസ് തര്‍ക്കമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ചേര്‍ന്ന് കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായും നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജ് ക്വട്ടേഷന്‍ ഏറ്റെടുത്തതായും പൊലീസ് സൂചിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10.35ഓടെ സഭാപതി റോഡിലായിരുന്നു സംഭവം. വൈഷ്ണവി ജ്വല്ലറി ഉടമയും മണക്കാട് ചാല വാര്‍ഡിലെ വൈഷ്ണവി നിവാസില്‍ താമസക്കാരനുമായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാര്‍ കടയടച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. ശരീരത്തിനു കുറുകെ ധരിച്ചിരുന്ന കറുത്ത ക്രോസ് ബാഗിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

അനില്‍ പ്രസാദും വിനോദ് ആന്റണിയുമാണ് ബൈക്കിലെത്തി കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഹൈവേയ്ക്ക് സമീപമെത്തിയപ്പോള്‍ അനൂപ് രാജ് കാറുമായി കാത്തുനിന്നിരുന്നു. തുടര്‍ന്ന് കാറില്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നു. പിന്നീട് ബെംഗളൂരുവിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും യാത്ര മാറ്റി. ടോള്‍ ബൂത്തുകളിലെ ദൃശ്യങ്ങളും വാഹനത്തിന്റെ സഞ്ചാരവിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.

ജ്വല്ലറി ഉടമയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറിയത് ശ്രാവണാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നന്ദകുമാര്‍ കടയടച്ച് പുറത്തിറങ്ങുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇയാള്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നു. കവര്‍ച്ചയ്ക്കുപയോഗിച്ച ബൈക്കും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ നന്ദകുമാറുമായി നേരത്തെ സ്വര്‍ണ ഇടപാടുകള്‍ നടത്തിയിട്ടുള്ളവരാണെന്നും ബിസിനസ് ബന്ധമുണ്ടായിരുന്നവരില്‍ ചിലര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും പൊലീസ് പറയുന്നു. കവര്‍ച്ചയ്ക്കുശേഷം രക്ഷപ്പെട്ട ശ്രാവണിനായുള്ള അന്വേഷണം തുടരുകയാണ്.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026