l o a d i n g

ഗൾഫ്

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Thumbnail
Publisher By     Staff Reporter
November 15, 2026


ഗസ്സ: തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ റഫാ ബ്രിഗേഡ് കമാന്‍ഡര്‍ സമീര്‍ അബു യൂനിസ് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. 'അബു മഹ്മൂദ്' എന്ന പേരിലും അറിയപ്പെടുന്ന സമീര്‍ അബൂയൂനുസ് ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന കമാന്‍ഡറായിരുന്നു. ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു്.

2026 സെപ്റ്റംബറില്‍ കൊല്ലപ്പെട്ട നാഇല്‍ അബു ഉബൈദ് എന്ന അബു അതിയക്കു പകരമായാണ് സമീര്‍ അബു യൂനിസ് റഫാ ബ്രിഗേഡിന്റെ ചുമതലയേറ്റത്.

വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സര്‍ജനും കുട്ടിയും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാന്‍ യൂനിസിലെ ഹമാസ് ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് അബു ഇസ്മായിലിനെയും ആശുപത്രിക്കുള്ളില്‍ ഒളിച്ചിരുന്ന മറ്റ് പോരാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം.

ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് ഹമാസ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട സിവിലിയന്‍ ചികിത്സാകേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടെന്ന ഇസ്രായേല്‍ വാദമെന്നും സംഘടന ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങളും അമേരിക്കന്‍ ഭരണകൂടവും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗസ്സയില്‍ കുറഞ്ഞത് 1,600 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു. അതേസമയം, ഗസ്സയിലെ ഇസ്രായിലിന്റെ ആക്രമണനയം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

ഗസ്സയിലെ കടുത്ത വെള്ളപ്പൊക്കവും ശൈത്യകാല കാലാവസ്ഥയും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കുന്നതിനായി എല്ലാ അതിര്‍ത്തി കവാടങ്ങളും തുറക്കണമെന്ന് അവര്‍ ഇസ്രായീലിനോട് കല്ലാസ് ആവശ്യപ്പെട്ടു.

എന്നാല്‍ കല്ലാസിന്റെ പ്രസ്താവനയെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. 93,000ത്തിലധികം ടെന്റുകളും ശൈത്യകാല ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും അവശ്യ ഉപകരണങ്ങളുമായി 8,600ലധികം ട്രക്കുകളും ഗസ്സയിലെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഹമാസ് ഉടന്‍ നിരായുധരാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടണമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറന്‍ മര്‍മോര്‍സ്റ്റീന്‍ പ്രതികരിച്ചു.

ഇസ്രായേലില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തെ പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട് പരിഹസിച്ചു. ചര്‍ച്ചകള്‍ നേരത്തേ നിശ്ചയിച്ചശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് നെതന്യാഹുവിന്റെ പുതിയ രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഐസന്‍കോടുമായുള്ള കൂടിക്കാഴ്ച ദേശീയ ഐക്യസര്‍ക്കാര്‍ അനിവാര്യമാണെന്ന തന്റെ ബോധ്യം ശക്തിപ്പെടുത്തിയെന്ന് നെതന്യാഹു നേരത്തേ പറഞ്ഞിരുന്നു. ഇറാനില്‍നിന്നുള്ള ഭീഷണി അവസാനിപ്പിക്കാന്‍ ഐക്യസര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026