ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി 2027 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം റോസ് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബീര്‍ മെഡിക്കല്‍സ് ഓപ്പറേഷന്‍സ് മാനേജര്‍ അനീഷ് രാജ്, പ്രവാസി വെല്‍ഫെയര്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുറഹീം തിരൂര്‍ക്കാടിന് കലണ്ടര്‍ നല്കി പ്രകാശനം നിര്‍വഹിച്ചു.
റീജിയണല്‍ പ്രസിഡന്റ് ജംഷാദലി കണ്ണൂര്‍, ട്രഷറര്‍ ഉബൈദ് മണാട്ടില്‍, അബീര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് അനസ് മോന് റഹീം, പ്രൊവിന്‍സ് - റീജിയണല്‍ ഭാരവാഹികളായ ഷക്കീര്‍ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂര്‍, ആഷിഫ് കൊല്ലം, ഷമീര്‍ പത്തനാപുരം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അബീര്‍ മെഡിക്കല്‍സിന്റെ സഹകരണത്തോടെയാണ് പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
Related News