l o a d i n g

കായികം

കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2026

റിയാദ്: ടെക്‌നോ മേക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ടീം ആഷസ് റിയാദ് എന്നിവരുടെ നേതൃത്വത്തില്‍ റിയാദില്‍ സംഘടിപ്പിച്ച കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആവേശകരമായ ഫൈനലില്‍ കൊച്ചിന്‍ വാരിയേഴ്സിനെ പരാജയപ്പെടുത്തി വൈ.ബി.കെ കണ്ണൂര്‍ ജേതാക്കളായി.

കേരളത്തിലെ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ ടൂര്‍ണമെന്റില്‍ 13 ജില്ലാ ടീമുകള്‍ പങ്കെടുത്തു. ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ (ദുബായ്) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കെ.പി.എല്‍ സീസണ്‍ 4-ല്‍ പങ്കെടുക്കാനായി മാത്രം താരങ്ങള്‍ റിയാദില്‍ എത്തിച്ചേര്‍ന്നത് കളിക്കാര്‍ക്കും കാണികള്‍ക്കും പുതിയൊരു അനുഭവമായി.

13 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പുലരി വെഞ്ഞാറമൂട്, കൊച്ചിന്‍ വാരിയേഴ്സ്, വൈ.ബി.കെ കണ്ണൂര്‍, മൈറ്റി കോട്ടയം എന്നീ ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.

ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി വൈ.ബി.കെ കണ്ണൂരിലെ പ്രണവും, മികച്ച ബാറ്ററായി കൊച്ചിന്‍ വാരിയേഴ്സിലെ അഫ്‌സല്‍ അഷറഫും, മികച്ച ബൗളറായി കൊച്ചിന്‍ വാരിയേഴ്സിലെ അക്ബര്‍ റഷീദും ട്രോഫികളും സമ്മാനങ്ങളും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫി ടെക്‌നോ മേക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ഹബീബ് അബൂബക്കറും, രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി അല്‍ ഹുമൈധി പ്രതിനിധി അനസ് സുലൈമാനും ചേര്‍ന്ന് സമ്മാനിച്ചു. പ്രശാന്ത്, നൗഷാദ് എന്നിവര്‍ ടൂര്‍ണമെന്റിലെ അമ്പയറിങ് നിയന്ത്രിച്ചു.

-അബ്ദുല്‍ഖാദര്‍ മോച്ചേരി

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026