l o a d i n g

സാംസ്കാരികം

'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2026

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച 'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' എന്ന കവിതാസമാഹാരത്തിന്റെ കവര്‍ പ്രകാശനം പ്രശസ്ത മലയാള സാഹിത്യകാരന്‍ പോള്‍ സക്കറിയ നിര്‍വഹിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം കവര്‍ പ്രകാശനം നടത്തിയത്.

സൗദി മലയാളി സമാജം ജനറല്‍ സെക്രട്ടറിയും ഒ.ഐ.സി.സി കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും പ്രഭാഷകയുമായ ഡോ. സിന്ധു ബിനു വിവിധ കാലയളവുകളിലായി രചിച്ച് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ക്കൊപ്പം പുതിയ രചനകളും ഉള്‍പ്പെടെ അന്‍പതോളം കവിതകളടങ്ങിയ സമാഹാരമാണിത്. ജീവിതവും പ്രണയവും വിരഹവും സ്ത്രീപക്ഷ ചിന്തകളും സാമൂഹിക പ്രതിബദ്ധതയും മാനവികതയും അടയാളപ്പെടുത്തുന്ന കവിതകള്‍ സമാഹാരത്തിന്റെ ഉള്ളടക്കത്തിന് വൈവിധ്യവും ആഴവും പകരുന്നു.

കവിതകളുടെ ആത്മാവും എഴുത്തിന്റെ സവിശേഷതയും അവതാരികയില്‍ എഴുത്തുകാരന്‍ പി.കെ. പാറക്കടവ് അടയാളപ്പെടുത്തുന്നുണ്ട്. ഡോ. സിന്ധു ബിനുവിന്റെ കവിതകള്‍ വായിക്കുമ്പോള്‍, കവിത ഗംഭീരമായൊരു ഇടിമിന്നലാണെന്നും സ്‌നേഹമാണെന്നും മനുഷ്യന്റെ മോക്ഷമാണെന്നും പെറുവിയന്‍ കവി ഹാവിയര്‍ ഹെറോദ് പറഞ്ഞ വാക്കുകള്‍ ഓര്‍മയിലെത്തുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു.

തന്നോടുതന്നെ സംവദിക്കുന്ന ആത്മഭാഷണങ്ങളായി തുടങ്ങുന്ന പല കവിതകളും അതേസമയം സമൂഹത്തോടും സംസാരിക്കുന്നു. അതുകൊണ്ടുതന്നെ അവ വായനക്കാരുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവങ്ങളായി മാറുന്നു. വായിച്ചുതീര്‍ന്നാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന വരികളാണ് ഈ സമാഹാരത്തിന്റെ സവിശേഷതയെന്നും അവതാരികയില്‍ അദ്ദേഹം നിരീക്ഷിക്കുന്നു.

കടംകൊണ്ട ദര്‍ശനങ്ങളുടെ തൂവലുകളില്‍ മിനുങ്ങിനടക്കുന്ന എഴുത്തല്ല ഡോ. സിന്ധുവിന്റേതെന്നും, മഴയില്‍ വിരിഞ്ഞ ഈ കടലാസുപൂക്കള്‍ക്ക് സ്വന്തം വേരുകളുണ്ടെന്നും പി.കെ. പാറക്കടവ് സാക്ഷ്യപ്പെടുത്തുന്നു. അകംനൊന്തും ഉള്ളുരുകിയും ഹൃദയംകൊണ്ടെഴുതിയ നേരും വേരുമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളതെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.

കോഴിക്കോട് ഡെസ്റ്റിനി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കവര്‍ പ്രകാശനത്തിന്റെ ഭാഗമായി നൂറുകണക്കിന് വായനക്കാരും സാഹിത്യസ്‌നേഹികളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കവര്‍ പങ്കുവെച്ച് പ്രകാശന കര്‍മത്തില്‍ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനായ കവര്‍ പ്രകാശനത്തിന് സൗദി മലയാളി സമാജം ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026