l o a d i n g

സാംസ്കാരികം

'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2026

ദമ്മാം: പ്രവാസത്തിലെ നേരനുഭവം പ്രമേയമായ 'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം ദമ്മാം റോസ് ഗാര്‍ഡന്‍ ഹാളില്‍ നടന്നു. മലപ്പുറം പ്രീമിയര്‍ ലീഗ് ചെയര്‍മാനും സൗദി മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ നജ്മുസ്സമാന്‍ കുളങ്ങരത്തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നര്‍ത്തകിയും ഗായികയുമായ അനിത ഹരീഷും ഗായകനും സൗദി മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ അസര്‍ മുഹമ്മദും ചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിച്ചു.

സംവിധായകനും അഭിനേതാവുമായ നിഖില്‍ മുരളീധരന്‍, തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ച ഷനീബ് അബൂബക്കര്‍, എഡിറ്റര്‍ ഹരീഷ് മുരളി, ഗായകന്‍ വിനീഷ് കെ.പി., അഭിനേതാക്കളായ ഷാജു അഞ്ചേരി, മുഷാല്‍ തഞ്ചേരി, സദാനന്ദ് പുന്നയൂര്‍, മീഡിയ പാര്‍ട്ണര്‍ ജസീര്‍ കണ്ണൂര്‍, ഡോ. സിന്ധു ബിനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, സൗദി കെ.എം.സി.സി. ദേശീയ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സാജിദ് ആറാട്ടുപുഴ, വ്യവസായ പ്രമുഖനും സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുരളി ഊട്ടുകളം, നവയുഗം കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാത്തുക്കുട്ടി പള്ളിപ്പാട്, നിര്‍മാതാവും നടനും എഴുത്തുകാരനുമായ ജേക്കബ് ഉതുപ്പ്, നടനും സൗദി മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കിഴക്കന്‍ പ്രവിശ്യയിലെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍നിന്ന് ഒ.പി. ഹബീബ്, പ്രമോദ് അത്തോളി, സഹീര്‍ഷ കൊല്ലം, പ്രദീപ് കാറളം, അബ്ദുല്‍ മജീദ് (സിജി), സാലു മാഷ്, നിധിന്‍ കണ്ടമ്പേത്ത്, മോഹന്‍ വസുധ, ബൈജു കുട്ടനാട്, ശിവാനന്ദന്‍ പീടികത്തൊടി, ഡോ. ടെസി റോണി, സോഫിയ ഷാജഹാന്‍, നീതു ശ്രീവത്സന്‍, ലതിക പ്രസാദ്, ഹുസ്‌ന ആസിഫ്, ഷബ്‌ന നജീബ്, മഞ്ജുഷ ലജിത്, രഞ്ജിത ഷഫീഖ്, മുരളീധരന്‍ നായര്‍, നൗഷാദ് മുത്തലിഫ്, ആസിഫ് താനൂര്‍, ലീന ഉണ്ണികൃഷ്ണന്‍, ഗോപി മേനോന്‍, റൗഫ് ചാവക്കാട്, അന്‍ഷാദ് തകടിയേല്‍, ജോയ് തോമസ്, സഹീര്‍ മജ്ദാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സൗദി മലയാളി സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറിയ ചടങ്ങ് നവയുഗം വായനാവേദി സെക്രട്ടറിയും സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ ബിനു കുഞ്ഞ് ഏകോപിപ്പിച്ചു. മുഷാല്‍ തഞ്ചേരി സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

യൂട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026