l o a d i n g

ഗൾഫ്

എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2026

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ''കരുണാമൃതം ഹാജി സാഹിബ്'' എന്ന ശീര്‍ഷകത്തില്‍ എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു.

ജിദ്ദ ശറഫിയയിലെ എലാറ ഹോട്ടലില്‍ നടന്ന പരിപാടി സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കംപോയ മുസ്ലിം സമുദായത്തെ തന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് പുരോഗതിയുടെ പാതയിലേക്ക് നയിച്ച നേതാവായിരുന്നു എം.കെ. ഹാജി സാഹിബെന്ന് അദ്ദേഹം പറഞ്ഞു. മലബാറില്‍ വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, അനാഥനായി വളര്‍ന്ന് അനാഥകള്‍ക്ക് അത്താണിയായ മഹാമനീഷിയായിരുന്നു. തന്റെ സമ്പത്തും ജീവിതവും അനാഥരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സമര്‍പ്പിച്ച മഹദ്വ്യക്തിത്വത്തെയാണ് ചടങ്ങ് അനുസ്മരിച്ചത്.

സംഗമത്തില്‍ പങ്കെടുത്ത നവാഗതരായ പ്രവര്‍ത്തകര്‍ക്ക് എം.കെ. ഹാജി സാഹിബിനെയും മുസ്ലിം ലീഗിനെയും കെ.എം.സി.സി.യെയും കുറിച്ച് കൂടുതല്‍ അടുത്തറിയാനും സംഘടനാ ചരിത്രവും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാനും അവസരമൊരുക്കി.



തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് പൂണ്ടോളി എം.കെ. ഹാജി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

മലപ്പുറം ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ജിദ്ദ കെ.എം.സി.സി. സംസ്‌കൃതി ചെയര്‍മാന്‍ സീതി കൊളക്കാടന്‍, മണ്ഡലം ചെയര്‍മാന്‍ പി.കെ. സുഹൈല്‍, ജബ്ബാര്‍ പാലത്തിങ്ങല്‍, അബ്ദുസമദ് പോറ്റയില്‍ എന്നിവര്‍ സംസാരിച്ചു.

മുനീര്‍ തലാപ്പില്‍ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് കോഴിക്കോടന്‍ സ്വാഗതവും ട്രഷറര്‍ നൂര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026