l o a d i n g

ഗൾഫ്

റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്

Thumbnail
Publisher By     Staff Reporter
November 15, 2026


റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകര്‍ത്തു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയില്‍ ഹൂതികള്‍ അയച്ച നിരവധി ഡ്രോണുകളും സഖ്യസേന തകര്‍ത്തതായി അല്‍ മാലിക്കി അറിയിച്ചു. ഒരേ മേഖലയില്‍ ഡ്രോണ്‍ തകര്‍ത്തതായി അറിയിച്ചുകൊണ്ടുള്ള രണ്ട് സന്ദേശങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ അദ്ദേഹം എക്‌സില്‍ പ്രസിദ്ധീകരിച്ചു. റിയാദിനും തെക്കന്‍ മേഖലകള്‍ക്കും നേരെ അയച്ച രണ്ട് ഡ്രോണുകള്‍ നേരത്തേ തടഞ്ഞതായും സഖ്യസേന വ്യക്തമാക്കിയിരുന്നു.

റിയാദില്‍ സൗദി സിവില്‍ ഡിഫന്‍സ് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. അപകടസാധ്യതയുണ്ടെന്ന് ആദ്യം അറിയിച്ച അധികൃതര്‍ പിന്നീട് ഭീഷണി ഒഴിഞ്ഞതായി വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സംഭവങ്ങള്‍ ചിത്രീകരിക്കാനോ ദൃശ്യങ്ങള്‍ പകര്‍ത്താനോ ശ്രമിക്കരുതെന്നും ജനങ്ങളോട് നിര്‍ദേശിച്ചു.

അയല്‍രാജ്യമായ ബഹ്‌റൈനിലും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പരിഭ്രാന്തരാകാതെ സമീപത്തെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രം വിവരങ്ങള്‍ അറിയണമെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026