ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി ബ്രിട്ടീഷ് പൗരത്വം നേടിയതായി പ്രഖ്യാപിച്ചു. 2026 സെപ്റ്റംബര്‍ 15ന് ഔദ്യോഗികമായി ബ്രിട്ടീഷ് പൗരനായെന്നും യു.കെയാണ് ഇപ്പോള്‍ തന്റെ വീടെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ലളിത് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രത്യേക ചടങ്ങിലൂടെയാണ് പൗരത്വം സ്വീകരിച്ചതെന്ന് അദ്ദേഹം എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി ബ്രിട്ടനില്‍ താമസിക്കുന്ന തനിക്ക് അവിടത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും ആഴത്തിലുള്ള ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത സംസ്‌കാരങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും കടന്നുപോയ തന്റെ യാത്രയെക്കുറിച്ചും അദ്ദേഹം ഓക്‌സ്ഫഡ് യൂണിയനില്‍ സംസാരിച്ചു. താന്‍ ഇനി സ്വന്തം വീടെന്ന് വിശേഷിപ്പിക്കുന്ന രാജ്യത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വ പ്രഖ്യാപനം കിങ് ചാള്‍സ് മൂന്നാമന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്താനായതും പ്രത്യേകതയാണെന്ന് അദ്ദേഹം കുറിച്ചു. 'ഗോഡ് സേവ് ദ കിങ്' എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
2010ല്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. തുടര്‍ന്ന് ബ്രിട്ടനിലാണ് താമസം. ഐ.പി.എല്‍ ഭരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നേരിട്ട അദ്ദേഹം പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് അകന്നു.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ക്രിക്കറ്റ് ലീഗുകളിലൊന്നായി ഐ.പി.എല്ലിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ലളിത് മോദി.
Related News