l o a d i n g

ഗൾഫ്

ജീവകാരുണ്യ രംഗത്ത് സൗദി കെഎംസിസി സേവനങ്ങള്‍ തുല്യതയില്ലാത്തത് -അഡ്വ ഹാരിസ് ബീരാന്‍ എംപി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

റിയാദ്: ജീവകാരുണ്യ രംഗത്ത് സൗദി കെഎംസിസി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യത ഇല്ലാത്തതാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ന്യൂഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എംപി അഭിപ്രായപ്പെട്ടു. റിയാദില്‍ പ്രവാസിയായിരിക്കെ മരണപ്പെട്ട ആലങ്ങാട് തുരുത്തിയത് സോമനാഥന്റെ ആശ്രിതര്‍ക്കുള്ള സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള 6 ലക്ഷം രൂപയുടെ മരണാനന്തര ആനുകൂല്യം വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ മുന്‍ സെക്രട്ടറി സിറാജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ വി പോള്‍, ബാബു മാത്യു, കോണ്‍ഗ്രസ് ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, വൈസ് പ്രസിഡന്റ് വി ബി ജബ്ബാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് മാരായ ലിയാഖ ത്തലി മൂപ്പന്‍, ലിന്റോ അഗസ്റ്റിന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹസീന ശിഹാബ്, ജോസ് ഗോപുരത്തിങ്കല്‍, മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതാക്കളായ എം എം അബ്ദുല്‍ സത്താര്‍, അഗസ്റ്റിന്‍ ആക്കുന്നത്ത്, ഗര്‍വാസീസ് മാനാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ തിരുവാലൂര്‍ സ്വാഗതവും കളമശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാനായിക്കുളം നന്ദിയും പറഞ്ഞു

ഫോട്ടോ : റിയാദില്‍ പ്രവാസിയായിരിക്കെ മരണപ്പെട്ട തുരുത്തിയില്‍ സോമനാഥന്റെ കുടുംബത്തിന് സൗദി കെഎംസിസി സുരക്ഷാ പദ്ധതി
യില് നിന്നുള്ള ആറുലക്ഷം രൂപയുടെ മരണാനന്തര ആനുകൂല്യം അഡ്വ ഹാരിസ് ബീരാന്‍ എംപി കൈമാറുന്നു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026