l o a d i n g

ഗൾഫ്

സംഘര്‍ഷം ലഘൂകരിക്കാന്‍ യു.എ.ഇ, സൗദി അറേബ്യ നീക്കം ശക്തം. യു.എ.ഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മില്‍ ചര്‍ച്ച

Thumbnail

അബുദാബി: യുഎഇയും സൗദി അറേബ്യയും മേഖലയില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളിലും ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയും ചെയ്തു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മേഖലയിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്തത്.

അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും ലംഘിച്ചുകൊണ്ട് ഇറാന്‍ നടത്തുന്ന നഗ്‌നമായ ആക്രമണങ്ങള്‍ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക വിന്യാസങ്ങളും പ്രകോപനങ്ങളും ഉടനടി നിര്‍ത്തലാക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവകരമായ ചര്‍ച്ചകള്‍ക്കും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. പ്രാദേശിക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന രീതിയിലുള്ള പരിഹാര നടപടികള്‍ക്കായി സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ഇറാഖ് പ്രധാനമന്ത്രിയുമായി ചര്‍ച്ച
സൗദി കിരീടാവകാശിക്കു പുറമെ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായും യുഎഇ പ്രസിഡന്റുമായും ചര്‍ച്ച നടത്തി. യുഎഇക്കും മറ്റ് അയല്‍രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന കടന്നാക്രമണങ്ങളെയും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഇരുവരും സംസാരിച്ചു. മേഖലയിലെ അസ്ഥിരത ഒഴിവാക്കാന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് നീങ്ങേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

Latest News

പടക്കളം
പടക്കളം
March 16, 2026
 നാലരപ്പതിറ്റാണ്ടിന്റെ പ്രവാസ സ്മരണകളുമായി അബ്ദുറഹീം വണ്ടൂര്‍ മടങ്ങുന്നു; വിടവാങ്ങുന്നത് ജിദ്ദയിലെ സജീവ സാന്നിധ്യം
നാലരപ്പതിറ്റാണ്ടിന്റെ പ്രവാസ സ്മരണകളുമായി അബ്ദുറഹീം വണ്ടൂര്‍ മടങ്ങുന്നു; വിടവാങ്ങുന്നത് ജിദ്ദയിലെ സജീവ സാന്നിധ്യം
March 16, 2026
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കൂട്ടരാജി, പെയ്ഡ് സീറ്റ് ആരോപണവുമായി ജില്ലാ പ്രസിഡന്റ്
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കൂട്ടരാജി, പെയ്ഡ് സീറ്റ് ആരോപണവുമായി ജില്ലാ പ്രസിഡന്റ്
March 16, 2026
ശവ്വാല്‍ മാസപ്പിറവി: നിരീക്ഷണത്തിന് ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി
ശവ്വാല്‍ മാസപ്പിറവി: നിരീക്ഷണത്തിന് ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി
March 16, 2026
പെരുന്നാള്‍ തിരക്കില്‍ അല്‍ ബലദിലെ ചരിത്ര വിപണികള്‍; പുരാതന തെരുവുകളില്‍ ജനത്തിരക്കേറുന്നു
പെരുന്നാള്‍ തിരക്കില്‍ അല്‍ ബലദിലെ ചരിത്ര വിപണികള്‍; പുരാതന തെരുവുകളില്‍ ജനത്തിരക്കേറുന്നു
March 16, 2026
നജ്റാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ കൂട്ടായ്മ; 'നജ്റാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍' (NICA) നിലവില്‍ വന്നു
നജ്റാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ കൂട്ടായ്മ; 'നജ്റാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍' (NICA) നിലവില്‍ വന്നു
March 16, 2026
വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി
വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി
March 16, 2026
കൊച്ചി കൂട്ടായ്മ ജിദ്ദയുടെ ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി
കൊച്ചി കൂട്ടായ്മ ജിദ്ദയുടെ ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി
March 16, 2026
 സീസണല്‍ വര്‍ക്ക് വിസയുടെ മറവില്‍ തട്ടിപ്പ്; മലപ്പുറം സ്വദേശികള്‍ കേളിയുടെ സഹായത്തോടെ നാട്ടിലെത്തി
സീസണല്‍ വര്‍ക്ക് വിസയുടെ മറവില്‍ തട്ടിപ്പ്; മലപ്പുറം സ്വദേശികള്‍ കേളിയുടെ സഹായത്തോടെ നാട്ടിലെത്തി
March 16, 2026
 കെ.ഡി.എഫ് ഇഫ്താര്‍ സംഗമം: ജിദ്ദയിലെ പ്രവാസി സമൂഹത്തിന് സ്‌നേഹവിരുന്നായി
കെ.ഡി.എഫ് ഇഫ്താര്‍ സംഗമം: ജിദ്ദയിലെ പ്രവാസി സമൂഹത്തിന് സ്‌നേഹവിരുന്നായി
March 16, 2026