ജിദ്ദ: വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസലോകത്തെ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയുടെ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.ടി.എ. മുനീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനും പരസ്പര സൗഹൃദം പുതുക്കുവാനും ഇത്തരം ഒത്തുചേരലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സൗദി സന്ദര്‍ശനാര്‍ത്ഥം എത്തിയ കൂട്ടായ്മയുടെ മുന്‍ സാരഥി അക്ബര്‍ കരുമാര, ആദ്യകാല പ്രവാസികളിലൊരാളായ കുഞ്ഞി മൊയ്ദീന്‍ പത്തുതറ എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ക്ക് മുന്‍പുള്ള പഴയകാല പ്രവാസജീവിതത്തെയും അന്നത്തെ കഷ്ടപ്പാടുകളെയും കുറിച്ച് കുഞ്ഞി മൊയ്ദീന്‍ വിവരിച്ചു. പി. ഭാസ്‌കരന്‍ മാഷിന്റെ കവിത ആലപിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച അനുഭവങ്ങള്‍ സദസ്സിന് വിജ്ഞാനപ്രദമായി.
വണ്ടൂര്‍ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സവാദ് നാലകത്ത്, സമീര്‍ പത്തുതറ, മുഹൈമിന്‍ കെ.ടി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റഊഫ് കരുമാര, റഷാദ് കെ.ടി., ഹസൈന്‍ പുന്നപ്പാല, ഇസ്മായില്‍ സി.ടി.പി., ജംഷീദ്, എ.പി. അന്‍വര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ.ടി. സകീര്‍ ഹുസൈന്‍ സ്വാഗതവും പി. റോഷിദ് നന്ദിയും രേഖപ്പെടുത്തി. വണ്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
Related News