l o a d i n g

കേരള

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കൂട്ടരാജി, പെയ്ഡ് സീറ്റ് ആരോപണവുമായി ജില്ലാ പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 16, 2026

കോട്ടയം/കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും വീണ്ടും ജനവിധി തേടും. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ പാര്‍ട്ടി കനത്ത പ്രതിസന്ധിയിലായി.

എറണാകുളത്ത് പൊട്ടിത്തെറി; ടോമി ജോസഫ് രാജിവെച്ചു

പെരുമ്പാവൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരുന്ന ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടി പ്രാഥമികാംഗത്വവും രാജിവെച്ച അദ്ദേഹം, നാളെ മുതല്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. ടോമി ജോസഫിനൊപ്പം തൃക്കാക്കര, കളമശേരി മണ്ഡലം പ്രസിഡന്റുമാരും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിട്ടു.

പിറവവും പെരുമ്പാവൂരും 'പെയ്ഡ് സീറ്റുകളാണെന്ന്' പാര്‍ട്ടി വിട്ടവര്‍ ആരോപിച്ചു. അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന ടോമി ജോസഫിനെ തഴഞ്ഞ്, കോണ്‍ഗ്രസില്‍ നിന്ന് എത്തിയ ബേസില്‍ പോളിനെ പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പിറവത്തും മുന്‍ കോണ്‍ഗ്രസ് നേതാവ് സാബു കെ. ജേക്കബിനാണ് സീറ്റ് നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും ടോമി ജോസഫ് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പട്ടിക:
പാലാ ജോസ് കെ. മാണി

ഇടുക്കി റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി എന്‍. ജയരാജ്

ചങ്ങനാശ്ശേരി അഡ്വ. ജോബ് മൈക്കിള്‍

പൂഞ്ഞാര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

ചാലക്കുടി അഡ്വ. ബിജു ചിറയത്ത്

റാന്നി പ്രമോദ് നാരായണന്‍

തൊടുപുഴ സിറിയക് ചാഴിക്കാടന്‍

പിറവം സാബു കെ. ജേക്കബ്

ഇരിക്കൂര്‍ മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി നിര്‍മ്മല ജിമ്മി

പെരുമ്പാവൂര്‍ ബേസില്‍ പോള്‍

ചാലക്കുടിയില്‍ അഡ്വ. ബിജു ചിറയത്തും പിറവത്ത് സാബു കെ. ജേക്കബും സ്ഥാനാര്‍ഥികളാകുന്നതോടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തിയവര്‍ക്ക് വലിയ പരിഗണനയാണ് ജോസ് കെ. മാണി വിഭാഗം നല്‍കിയിരിക്കുന്നത്. കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മിയാണ് സ്ഥാനാര്‍ഥി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026