l o a d i n g

ഗൾഫ്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2026

മക്ക: വിശുദ്ധ ഭൂമിയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളുമായി ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജീവമായി. തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന വെള്ളിയാഴ്ചകളില്‍ രാവിലെ മുതല്‍ വിവിധ ബസ് സ്റ്റേഷനുകളിലും ഹറം പരിസരത്തും ഏരിയ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിലാണ് സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

അജ്യാദ്, മഷ്‌കൂത്ത് ബസ് സ്റ്റേഷന്‍, അസീസിയ്യ, നസീം എന്നീ ഭാഗങ്ങളില്‍ വളണ്ടിയര്‍മാര്‍ സേവനനിരതരാണ്. തീര്‍ത്ഥാടകര്‍ക്ക് ദാഹജലം, പാദരക്ഷകള്‍ എന്നിവ നല്‍കിയും വഴിതെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ വഴികാട്ടികളായും ഇവര്‍ സജീവമായുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഷിഫ്റ്റുകളിലായാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ക്യാപ്റ്റന്മാരായ അബൂബക്കര്‍ പുലാമന്തോള്‍, ഫഹദ് തൃശൂര്‍, ചെയര്‍മാന്‍ ഹനീഫ് അമാനി, വൈസ് ചെയര്‍മാന്‍ ജമാല്‍ കക്കാട്, കോഡിനേറ്റര്‍ ഇസ്ഹാഖ് ഖാദിസിയ്യ, മീഡിയ കോഡിനേറ്റര്‍ ജുനൈദ് കൊണ്ടോട്ടി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ഏരിയ കോഡിനേറ്റര്‍മാരായ യൂസഫ് തിരൂര്‍, ഉസ്മാന്‍ കാക്കിയ, കബീര്‍ പറമ്പില്‍പീടിക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

ഏരിയ കോഡിനേറ്റര്‍ നസീര്‍ കൊടുവള്ളിയുടെ നേതൃത്വത്തില്‍ ഹറം പരിസരത്ത് നടത്തിയ സംസം വിതരണം ഹാജിമാര്‍ക്ക് വലിയ ആശ്വാസമായി. അബൂബക്കര്‍ ലത്തീഫി, അലി മുസ്ലിയാര്‍ കാവനൂര്‍, നബീല്‍ മലോറം, ഹാഫിള് അസ്ലം, മജീദ് അരിമ്പ്ര, മുഹമ്മദ് വട്ടോളി എന്നിവര്‍ സംസം വിതരണത്തിന് നേതൃത്വം നല്‍കി. ജാഹ്ഫര്‍ കരേക്കാട്, മുര്‍ഷിദ് നെല്ലിക്കപറമ്പ്, സൈഫുദ്ധീന്‍ കുറ്റിപ്പുറം, ആബിദ് എടക്കര, ഹംസ താനൂര്‍, സമീര്‍ മദനി, പി.വി. ബഷീര്‍, അഷ്‌ക്കര്‍ വള്ളുവങ്ങാട്, അബ്ദുറഹ്‌മാന്‍ പാപ്പാലി, ഫൈസല്‍ കൊടുവള്ളി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026