l o a d i n g

ഗൾഫ്

ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍

Thumbnail
Publisher By     Staff Reporter
November 15, 2026


ഫുജൈറ: നവംബര്‍ 12 വ്യാഴാഴ്ച ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി അനുശോചനം അറിയിച്ചു. ദുഃഖാചരണ സദസ്സുകള്‍ (മജ്ലിസുകള്‍) സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് കരുത്തും സമാധാനവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ച മലയാളി കുടുംബത്തിന്റെ വീട്ടിലും അദ്ദേഹമെത്തി. തുടര്‍ന്ന് ഫുജൈറയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരെ സന്ദര്‍ശിച്ച ശൈഖ് തിയാബ്, അവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അപകടത്തില്‍ മരിച്ച 14 പേരുടെയും പൗരത്വ വിവരങ്ങള്‍ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുലര്‍ച്ചെ ഔദ്യോഗികമായി പുറത്തുവിട്ടു. മരിച്ചവരില്‍ 10 പേര്‍ സ്വദേശികളും (ഇമാറാത്തികള്‍) നാല് പേര്‍ ഇന്ത്യക്കാരുമാണ്. മരിച്ചവരില്‍ 13 വയസ്സുള്ള ഒരു ഇന്ത്യന്‍ ബാലനും ഉള്‍പ്പെടുന്നു. മുഹമ്മദ് ഇസ്മായില്‍ തൊബിലിക്കാട്ട്, മിസ്‌ന ജുബൈന്‍ തൊബിലിക്കാട്ട്, മുഹമ്മദ് ഫായിസ്, നാലകത്ത് ഫാസില്‍ എന്നീ ഇന്ത്യന്‍ പൗരന്മാരുടെയും മുഹമ്മദ് റാഷിദ് അല്‍ കിന്ദി, ഖല്‍ഫാന്‍ സഈദ് അല്‍ മസ്‌റൂഇ, റാഷിദ് മൂസ അല്‍ ദര്‍മകി, ഹാജര്‍ സാലം ഖമീസ് മര്‍സൂഖ് അല്‍ മിസ്മാരി, അബ്ദുള്ള ഹമദ് അല്‍ ഹഫീതി, സുഹൈര്‍ സഈദ് അഹമ്മദ് അല്‍ യമാഹി, മറിയം അബ്ദുറഹ്‌മാന്‍ അല്‍ ഹമ്മാദി, ആംന സെയ്ഫ് അല്‍ നഖ്ബി, അഹ്ലാം സെയ്ഫ് അല്‍ നഖ്ബി, അഹമ്മദ് താനി ജുമ അല്‍ മുജൈര്‍ദി എന്നിവരുടെയും വിയോഗത്തിലാണ് ശൈഖ് തിയാബ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റ 30 പേരില്‍ 8 സ്വദേശികള്‍, 7 ഇന്ത്യക്കാര്‍, 6 ഒമാനികള്‍, 3 ഈജിപ്തുകാര്‍, 2 ജോര്‍ദാനികള്‍, 2 പാകിസ്ഥാനികള്‍, 2 ബ്രസീലുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഫുജൈറ ദിശയിലുള്ള ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി വലതുവശത്തെ വരി അടച്ചിട്ടിരുന്ന ഭാഗത്താണ് തുടര്‍ച്ചയായ രണ്ട് അപകടങ്ങളിലായി 23 വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഒരു വാഹനം ഇടിച്ചുകയറിയാണ് ആദ്യ അപകടമുണ്ടായത്. തൊട്ടുപിന്നാലെ രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകളുമായി എത്തിയ മറ്റൊരു ട്രക്ക് നിരവധി വാഹനങ്ങളില്‍ ഇടിച്ചുകയറി മറിഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയായിരുന്നു.

സംഭവത്തില്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും നിയമപരമായ ഉത്തരവാദിത്തം നിര്‍ണ്ണയിക്കുന്നതിനുമായി സാങ്കേതിക പരിശോധനകള്‍ക്കും ഫോറന്‍സിക് ലാബ് പരിശോധനകള്‍ക്കും പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങളും വേഗപരിധിയും കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026