ജിദ്ദ: മകളുടെ വിവാഹത്തിനായി അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വണ്ടൂര്‍ അയനികോട് സ്വദേശി പാലൂരാന്‍ അബ്ദുറഹ്‌മാന്‍ (55) ആണ് ജിദ്ദ സനാബീലില്‍ വെച്ച് മരണപ്പെട്ടത്. പരേതനായ മൊയ്തീന്റെ മകനാണ്.
പന്ത്രണ്ട് വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയായ അബ്ദുറഹ്‌മാന്‍, തന്റെ മകളുടെ നിക്കാഹില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച വിമാനം കയറാനിരിക്കുകയായിരുന്നു. പ്രിയപ്പെട്ട മകളുടെ വിവാഹത്തിനായി നാട്ടിലെത്താന്‍ ഏറെ ആഗ്രഹിച്ചിരിക്കെ കുടുംബത്തെയും പ്രവാസ ലോകത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് അബ്ദുറഹ്‌മാന്‍ വിടപറഞ്ഞത്.
മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
മാതാവ്: ഉമ്മുകുല്‍സു. ഭാര്യ: ഫാത്തിമ സബീറ. മക്കള്‍: സഫ റഹ്‌മാന്‍, ശിഫ, ശമ, മുഹമ്മദ് സഹല്‍. സഹോദരങ്ങള്‍: നജീബ്, സുഹ്‌റ, സാജിദ, സാഹിറ, ഹസീന.
Related News