l o a d i n g

ഗൾഫ്

ഇന്‍സ്റ്റഗ്രാം കമന്റിന് 'പണി' കിട്ടി; വിമാനത്താവളത്തില്‍ പ്രവാസി വനിത പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

അജ്മാന്‍: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സാധാരണ കമന്റ് നിയമക്കുരുക്കായി മാറിയതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് കുടുംബത്തോടൊപ്പം എത്തിയ യുവതിയെ യുഎഇ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. അജ്മാന്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിക്കെതിരെ നടപടിയുണ്ടായത്. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തിന് താഴെ യുവതി ഇട്ട കമന്റ് അപകീര്‍ത്തികരമാണെന്ന പരാതിയെത്തുടര്‍ന്നായിരുന്നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞത്.

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് യുവതി യുഎഇയില്‍ തിരിച്ചെത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ക്കിടെ യുവതിയെ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയായിരുന്നു. അജ്മാനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ അവിടേക്ക് കൈമാറണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഭര്‍ത്താവും കുട്ടികളും യാത്ര തുടര്‍ന്നെങ്കിലും യുവതിക്ക് ഒരു രാത്രി കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു. പിന്നീട് ഇവരെ അജ്മാന്‍ പോലീസിന് കൈമാറി.

മറ്റൊരു സ്ത്രീ ആഡംബര ബാഗ് പിടിച്ചുനില്‍ക്കുന്ന ചിത്രത്തിന് താഴെ, ആ ബാഗ് 'വ്യാജമാണ്' (Fake) എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റു സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിത്രത്തിലുള്ള സ്ത്രീയെ പരിഹസിക്കാനും സൈബര്‍ ആക്രമണം നടത്താനും തുടങ്ങി. ഇതോടെയാണ് ബാഗിന്റെ ഉടമ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് കാട്ടി അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയത്.

ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും അനുരഞ്ജനത്തില്‍ എത്തിച്ചതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. പരാതി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ യുഎഇയിലെ സൈബര്‍ നിയമപ്രകാരം യുവതിക്ക് തടവുശിക്ഷയും 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ (ഏകദേശം 56 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ) പിഴയും ലഭിക്കുമായിരുന്നു.

മുന്നറിയിപ്പുമായി അധികൃതര്‍:
സോഷ്യല്‍ മീഡിയയിലെ ചെറിയ കമന്റുകള്‍ പോലും ഗൗരവകരമായ നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് അജ്മാന്‍ പോലീസ് സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോമന്‍സ് ഡെവലപ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുഹമ്മദ് ബിന്‍ ഹസീം അല്‍ സുവൈദി മുന്നറിയിപ്പ് നല്‍കി. തമാശയ്‌ക്കോ വ്യക്തിപരമായ അഭിപ്രായമായോ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ മറ്റൊരാളുടെ അന്തസിനെ ബാധിക്കുന്നതാണെങ്കില്‍ അത് കുറ്റകരമാണ്.

ഇത്തരം നിസാര കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് ആശ്വാസമായി അജ്മാന്‍ പോലീസ് പുതിയ 'റിമോട്ട് ബെയില്‍' സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ പാസ് ഉപയോഗിച്ച് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മറ്റൊരു എമിറേറ്റിലേക്ക് നേരിട്ട് പോകാതെ തന്നെ ജാമ്യമെടുക്കാനും കസ്റ്റഡി ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026