റിയാദ്: ദീര്‍ഘകാലമായി റിയാദില്‍ താമസിച്ചുവരികയായിരുന്ന ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു ചാക്കോ (57) നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് റിയാദിലെ ഒബൈദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
റിയാദിലെ ഹെല്‍ത്ത് ഒയാസിസ് ആശുപത്രിയില്‍ നഴ്‌സായ ജെസ്സിയാണ് ഭാര്യ. എയ്ഞ്ചല്‍, ജോയല്‍ എന്നിവര്‍ മക്കളാണ്. പിതാവ്: എന്‍.സി. ചാക്കോ, മാതാവ്: സാന്തമ്മ ചാക്കോ.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂരിന്റെ (കെ.എം.സി.സി) നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും നടപടിക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.
Related News