l o a d i n g

ഗൾഫ്

കടമത്ത് ദ്വീപിന് സമസ്തയുടെ കൈത്താങ്; ഡയാലിസിസ് മെഷീന്‍ കൈമാറി

Thumbnail

കോഴിക്കോട്: ലക്ഷദ്വീപിലെ കടമത്ത് ഡയാലിസിസ് സെന്ററിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വകയായി ഡയാലിസിസ് മെഷീന്‍ കൈമാറി. ദ്വീപ് സമൂഹത്തിലെ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി 'സമസ്ത കൈത്താങ്ങ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഷീന്‍ അനുവദിച്ചത്. മെഷീന്‍ ലഭ്യമാക്കണമെന്ന കടമത്ത് ഡയാലിസിസ് സെന്ററിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വിദ്യാഭ്യാസ ബോര്‍ഡ് ഇത് വാങ്ങി നല്‍കിയത്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സി.ഇ.ഒ-യും കടമത്ത് കൃഫ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനുമായ ടി.കെ. റഫീഖിന് മെഷീന്‍ കൈമാറി.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ബോര്‍ഡ് നേതാക്കളായ കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി. ഹംസ മുസ്ലിയാര്‍, എ.വി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംമ്പ്രാണ, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കൊടക്, ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലക്ഷദ്വീപ് നേതാക്കളായ പി. അബ്ദുല്‍ ഹക്കീം, കെ.എം. സീതിക്കോയ, നാസിഹ് മുസ്ലിയാര്‍, ഹാഫിസ് ബുര്‍ഹാനുദ്ദീന്‍ അര്‍ഷദി, ശംസുദ്ദീന്‍ യമാനി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍ സി.പി. ഇഖ്ബാല്‍ എന്നിവരും സംബന്ധിച്ചു.

Latest News

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
May 15, 2026
 ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
May 15, 2026
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
May 15, 2026
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
May 14, 2026
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
May 14, 2026
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
May 14, 2026
 വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
May 14, 2026
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
May 14, 2026
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ  പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
May 14, 2026
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 14, 2026