l o a d i n g

ഗൾഫ്

രാഷ്ട്രീയ അടിമത്തത്തില്‍നിന്ന് മോചനം; മിന്നും വിജയം ആഘോഷമാക്കി ഒ.ഐ.സി.സി. അല്‍-ഖോബാര്‍ ഏരിയ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

അല്‍-ഖോബാര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കൈവരിച്ച ഉജ്ജ്വല വിജയം ഒ.ഐ.സി.സി. അല്‍-ഖോബാര്‍ ഏരിയ കമ്മിറ്റി ആഘോഷിച്ചു. കൃത്യമായ ഗൃഹപാഠത്തോടും കെട്ടുറപ്പോടും ചിട്ടയായ പ്രവര്‍ത്തനത്തോടും കൂടി നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ സമീപകാലത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചതായി ഗള്‍ഫ് ദര്‍ബാര്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അടിമത്തവും ഇടതുപക്ഷത്തിന്റെ ദാര്‍ഷ്ട്യവും അഹങ്കാരവുമാണ് തിരഞ്ഞെടുപ്പില്‍ കേരള ജനത പിഴുതെറിഞ്ഞതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഖോബാര്‍ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നൗഷാദ് താഴവ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിജയാഘോഷത്തിന് മാറ്റുകൂട്ടി.

ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി ജോണ്‍ കോശി, പ്രൊവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംസ് കൊല്ലം, ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, ഖോബര്‍ കമ്മിറ്റി ഭാരവാഹികളായ റെജീബ് നെടുമങ്ങാട്, സാജിദ് പാറമ്മല്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിബിന്‍ ആറ്റുവ (സെക്രട്ടറി), സീനിയര്‍ അംഗം അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. കോയ സുബൈര്‍, പി. സക്കീര്‍, കബീര്‍, ഷബീര്‍, ജാഫറലി, റമീഷ് റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുബൈര്‍ പാറക്കല്‍ സ്വാഗതവും ട്രഷറര്‍ ഷൈന്‍ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026