l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്കില്‍ നേരിയ ശാന്തത; സമാധാന നിര്‍ദ്ദേശങ്ങളില്‍ ഇറാന്റെ മറുപടിക്കായി ഉറ്റുനോക്കി ലോകം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2026

വാഷിംഗ്ടണ്‍/കെയ്റോ: മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഹോര്‍മുസ് കടലിടുക്കില്‍ നേരിയ ശാന്തത. അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ ഇറാന്റെ മറുപടിക്കായി ലോകം കാത്തിരിക്കുകയാണ്. രണ്ടുമാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് യുഎസ് കൈമാറിയിരിക്കുന്നത്.

മറുപടി മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, ടെഹ്റാനില്‍ നിന്ന് ഇതുവരെ അനുകൂലമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇറാന്റെ ആണവപദ്ധതി ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പായി യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്നാണ് അമേരിക്കന്‍ നിര്‍ദ്ദേശം.

സംഘര്‍ഷം തുടങ്ങിയ ശേഷം ആദ്യമായി ഒരു ഖത്തറി ദ്രവീകൃത പ്രകൃതിവാതക (LNG) കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് വഴി പാകിസ്ഥാനിലേക്ക് പുറപ്പെട്ടു. ഈ നീക്കത്തിന് ഇറാന്‍ അനുമതി നല്‍കിയതായാണ് വിവരം. മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനുമായും ഖത്തറുമായും വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ നിലപാട് മാറ്റം.

അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കെ, ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും ബാധിച്ച ഈ യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് വൈറ്റ് ഹൗസിന് മേലുള്ളത്.

ഒരു മാസം മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടലിടുക്കില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. വെള്ളിയാഴ്ച യുഎഇക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ രണ്ട് കപ്പലുകള്‍ക്ക് നേരെ യുഎസ് യുദ്ധവിമാനങ്ങള്‍ വെടിയുതിര്‍ക്കുകയും അവയെ തിരിച്ചയക്കുകയും ചെയ്തു. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാത ഇറാന്‍ തടഞ്ഞത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

'നയതന്ത്ര പരിഹാരങ്ങള്‍ ചര്‍ച്ചയാകുമ്പോഴെല്ലാം അമേരിക്ക സൈനിക സാഹസികതയ്ക്കാണ് മുതിരുന്നത്' എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. അതേസമയം, സമാധാന നീക്കങ്ങള്‍ക്കൊപ്പം തന്നെ ഇറാനെതിരെ ഉപരോധം കടുപ്പിക്കുകയാണ് അമേരിക്ക. ഇറാന്റെ ഡ്രോണ്‍ നിര്‍മ്മാണത്തിന് സഹായിക്കുന്ന ചൈനയിലെയും ഹോങ്കോങ്ങിലെയും കമ്പനികള്‍ ഉള്‍പ്പെടെ 10 സ്ഥാപനങ്ങള്‍ക്കെതിരെ യുഎസ് ട്രഷറി കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പ്പെടുത്തി.

കടലിടുക്കില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ബ്രിട്ടന്‍ ഒരു യുദ്ധക്കപ്പല്‍ കൂടി മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപിന്റെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026