l o a d i n g

ഗൾഫ്

ഇറാന്റെ പക്കലുള്ള യുറേനിയം മാറ്റാതെ യുദ്ധം അവസാനിക്കില്ല -ബെഞ്ചമിന്‍ നെതന്യാഹു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 11, 2026

വാഷിംഗ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിക്കണമെങ്കില്‍ ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണ്ണമായും അവിടെനിന്ന് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞായറാഴ്ച സി.ബി.എസ് '60 മിനിറ്റ്‌സ്' പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയത്.

'യുദ്ധം അവസാനിച്ചിട്ടില്ല. ഇറാന്റെ പക്കല്‍ ഇപ്പോഴും ആണവ സാമഗ്രികളുണ്ട്. ആ സമ്പുഷ്ടീകരിച്ച യുറേനിയം അവിടെനിന്ന് പുറത്തെത്തിക്കണം. അവരുടെ ആണവ നിലയങ്ങള്‍ തകര്‍ക്കുകയും വേണം,' നെതന്യാഹു പറഞ്ഞു. യുറേനിയം എങ്ങനെ മാറ്റുമെന്ന ചോദ്യത്തിന്, 'നേരിട്ട് ചെന്ന് അത് പുറത്തെടുക്കുക തന്നെ വേണം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമാനമായ നിലപാടാണുള്ളതെന്ന് നെതന്യാഹു അവകാശപ്പെട്ടു. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപിന്റെ പരസ്യമായ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണിത്. ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കകത്തുനിന്ന് തന്നെ ട്രംപിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.

മറ്റൊരു അഭിമുഖത്തില്‍, ഇറാന്‍ സൈനികമായി പരാജയപ്പെട്ടുവെന്നും യുറേനിയം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്ക് അവിടെനിന്ന് മാറ്റാമെന്നുമാണ് ട്രംപ് പറഞ്ഞത്. 'ആണവ നിലയങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ആരെങ്കിലും അവിടേക്ക് അടുക്കാന്‍ ശ്രമിച്ചാല്‍ അവരെ തകര്‍ക്കും,' ട്രംപ് വ്യക്തമാക്കി.

യുറേനിയം മാറ്റാന്‍ സൈനിക നടപടിയാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന്, ഒരു ധാരണയിലെത്തി അത് നടപ്പിലാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. 'ഒരു കരാറിലെത്തുകയും അതുവഴി യുറേനിയം പുറത്തെടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അതല്ലെങ്കില്‍ മറ്റ് സൈനിക മാര്‍ഗ്ഗങ്ങളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എങ്കിലും ഇതൊരു സുപ്രധാന ദൗത്യമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുറേനിയം ശേഖരത്തിന് പുറമെ, ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങള്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണം എന്നിവ തടയുക എന്നതും യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്നും അവ പൂര്‍ത്തിയാക്കാന്‍ ഇനിയും ജോലികള്‍ ബാക്കിയുണ്ടെന്നും നെതന്യാഹു ഓര്‍മ്മിപ്പിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026