മലപ്പുറം: ജിസാന്‍ കെ.എം.സി.സി.യുടെ കാരുണ്യ പദ്ധതിയായ 'ജിസാന്‍ പ്രവാസി കെയര്‍' സുരക്ഷാ സ്‌കീമിന്റെ ആനുകൂല്യ വിതരണോദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ. സമീര്‍ നിര്‍വഹിച്ചു. ജിസാനിലെ ഐദാബി ഏരിയയില്‍ കെ.എം.സി.സി അംഗമായിരിക്കെ നാട്ടില്‍ വെച്ച് മരണപ്പെട്ട തിരൂരങ്ങാടി പതിനാറുങ്ങല്‍ വടക്കേമമ്പുറം സ്വദേശി അബ്ദുള്ളയുടെ കുടുംബത്തിനുള്ള മരണാനന്തര ആനുകൂല്യമായ രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതില്‍ ജിസാന്‍ കെ.എം.സി.സി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എം.എ. സമീര്‍ പറഞ്ഞു.
പതിനാറുങ്ങല്‍ പുള്ളാടന്‍ അഷ്റഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഐദാബി ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ ചൊക്ലി സ്വാഗതം പറഞ്ഞു. സൗദി നാഷണല്‍ കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ചീഫ് കോര്‍ഡിനേറ്ററും തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റുമായ റഫീഖ് പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഉസ്മാന്‍ അലി പാലത്തിങ്കല്‍ (സൗദി കെ.എം.സി.സി), അബ്ദുറഹ്‌മാന്‍ കുട്ടി (മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍), മുസ്തഫ പറാത്ത് (മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി), അബ്ദുള്ള സി.ടി, അസ്ലി, സുബൈര്‍ തങ്ങള്‍, മുനീര്‍ പി.ഒ, അയ്യൂബ് പി.കെ, ഷമീന മൂഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ മുഹമ്മദാലി പറമ്പില്‍ (മുന്‍ ഐദാബി കെ.എം.സി.സി ചെയര്‍മാന്‍), റസാഖ് ചേളാരി (മുന്‍ ഐദാബി കെ.എം.സി.സി ട്രഷറര്‍), ഇസ്മായില്‍ ഇല്ലിക്കല്‍, റസാഖ് മൂന്നിയൂര്‍, നമീര്‍ ചെമ്പന്‍, യൂനുസ് ചേരൂര്‍, ഷാഫി കാടപ്പടി എന്നിവരും വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
Related News