l o a d i n g

ഗൾഫ്

മന്ത്രിമാരെ തീരുമാനിച്ചു, പട്ടിക ഗവര്‍ണര്‍ക്ക് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 17, 2026




തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി. മന്ത്രിമാര്‍ ആരെന്നത് സംബന്ധിച്ച് പ്രസ്താവന ഉണ്ടാകില്ല. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഗവര്‍ണര്‍ വിളിക്കുമ്പോഴേ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവരൂ.
കോണ്‍ഗ്രസില്‍നിന്ന് 11 മന്ത്രിമാരുണ്ടാകും. മുസ്ലിം ലീഗിന് അഞ്ചും. കേരളകോണ്‍ഗ്രസ്, സി.എം.പി, ആര്‍.എസ്.പി എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങളുമുണ്ടാകും. വകുപ്പുകള്‍ സംബന്ധിച്ചും വിവിധ പാര്‍ട്ടികളുമായി ധാരണയായിട്ടുണ്ടെങ്കിലും അത് സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പായി മാത്രമാകും പുറത്തുവരിക.
കോണ്‍ഗ്രസില്‍നിന്ന്് മുഖ്യമന്ത്രിക്ക് പുറമേ രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലന്‍സ്), സണ്ണി ജോസഫ് (റവന്യൂ), എ.പി അനില്‍കുമാര്‍ (ആരോഗ്യം), കെ. മുരളീധരന്‍ (വൈദ്യുതി), പി.സി വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), ടി. സിദ്ദീഖ് (വനം), ബിന്ദുകൃഷ്ണ (വനിത, ശിശുക്ഷേമം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), എം. ലിജു (എക്‌സൈസ്) റോജി എം. ജോണ്‍,
കെ.എ തുളസി എന്നിവരായിരിക്കും മന്ത്രിമാരെന്നാണ് സൂചന.

മുസ്ലിം ലീഗില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരായിരിക്കും മന്ത്രിമാര്‍. കൂടാതെ സി.പി. ജോണ്‍, മോന്‍സ് ജോസഫ്, ഷിബുബേബി ജോണ്‍, അനൂപ് ജേക്കബ് എന്നിവരും മന്ത്രിമാരായേക്കും.
ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പട്ടികയില്‍ മന്ത്രിമാരുടെ പേരുകള്‍ മാത്രമാണ് ഉള്ളതെന്നാണ് വിവരം. ഘടകകക്ഷികളുടെ വകുപ്പുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം. ജലവകുപ്പിനായി കേരള കോണ്‍ഗ്രസും ആര്‍എസ്പിയും ആവശ്യമുന്നയിച്ചിട്ടുണ്ട് . ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ജലവകുപ്പ് കേരള കോണ്‍ഗ്രസിനാണെന്നാണ് സൂചന.
ആര്‍എസ്പിക്ക് ജലസേചനവകുപ്പ് നല്‍കാമെന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനില്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച മറിച്ചൊരു നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. വകുപ്പുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നാണ് ആര്‍സ്പിയെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസും ജലവകുപ്പിന് ആവശ്യമുന്നയിച്ചതോടെയാണ് ചര്‍ച്ച നീണ്ടുപോയത്.

കെപിസിസി ആസ്ഥാനത്ത് വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഘടകകക്ഷികള്‍ തങ്ങളുടെ നിലപാടറിയിച്ചത്. രണ്ട് മന്ത്രി സ്ഥാനം വേണമെന്നായിരുന്നു ആഗ്യഘട്ടത്തിലെ കേരള കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. അതോടെ തങ്ങള്‍ക്ക് ജലവകുപ്പ് തന്നെ വേണമെന്നും കൃഷി വകുപ്പ് വേണ്ടെന്നും കേരള കോണ്‍ഗ്രസ് നിലപാടെടുത്തത്. ചര്‍ച്ചകള്‍ക്കൊടുക്കം ജലവകുപ്പ് നല്‍കാന്‍ ധാരണയായതായാണ് വിവരം. ഇതിന് പുറമേ ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. മോന്‍സ് ജോസഫ് ജലവകുപ്പ് മന്ത്രിയും അപു ജോണ്‍ ജോസഫ് ചീഫ് വിപ്പുമായേക്കും.

മന്ത്രിമാരുടെ ചര്‍ച്ചകള്‍ക്കൊപ്പം വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍കൂടിയാണ് കെ.പി.സി.സി. ആസ്ഥാനത്ത് തുടരുന്നത്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുക. ഇതില്‍ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരില്‍ എ.കെ.എം. അഷ്‌റഫിനും വി.ഇ. അബ്ദുല്‍ ഗഫൂറിനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കുമെന്ന സൂചനയുണ്ട്. ആഭ്യന്തരവും വിജിലന്‍സും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയായ വി.ഡി. സതീശന്‍ ധനം, തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്യുക.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026