l o a d i n g

ഗൾഫ്

സൗദിയിലെ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന്റെ അമരക്കാരൻ മുഹമ്മദലി ഹാഫിസ് അന്തരിച്ചു;

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2026

​ജിദ്ദ: സൗദി അറേബ്യയിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് അടിത്തറ പാകിയ ഹാഫിസ് സഹോദരന്മാരിലെ പ്രമുഖനും 'അറബ് ന്യൂസ്' സ്ഥാപക പത്രാധിപരുമായ മുഹമ്മദലി ഹാഫിസ് (92) ജിദ്ദയിൽ അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മദീനയിൽ നടക്കും.
​പ്രമുഖ മാധ്യമശൃംഖലയായ സൗദി റിസർച്ച് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ (SRPC) സ്ഥാപകനാണ്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ്, മലയാളം ന്യൂസ്, ഉറുദു ന്യൂസ് എന്നിവയുൾപ്പെടെ 17-ഓളം ജനപ്രിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയത് ഹാഫിസ് കുടുംബമാണ്.
​മദീന സ്വദേശികളായ ഹാഫിസ് സഹോദരങ്ങൾ പിതാവ് അബ്ദുൽഖാദർ ഹാഫിസിന്റെ സഹായത്തോടെ 'അൽ മദീന' എന്ന അറബി പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നുവന്നത്. മാധ്യമപ്രവർത്തനത്തിന് പുറമെ, മദീന ട്രാൻസ്‌പോർട്ട് കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങളും ഇവർ നടത്തിയിരുന്നു. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകിയ മുഹമ്മദലി ഹാഫിസ്, മികച്ചൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.
​വി.പി. മുഹമ്മദലി അനുശോചിച്ചു
​മുഹമ്മദലി ഹാഫിസിന്റെ നിര്യാണത്തിൽ പ്രമുഖ മലയാളി വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി അനുശോചിച്ചു. തന്റെ പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഹാഫിസ് സഹോദരങ്ങൾ നൽകിയ വ്യക്തിപരമായ പിന്തുണയും സഹായങ്ങളും മറക്കാനാവാത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ജന്മനാട്ടിൽ 'ഹാഫിസ് മസ്ജിദ്' എന്ന പേരിൽ ഒരു പള്ളി സ്ഥാപിക്കുന്നതിനായി ഈ കുടുംബം നൽകിയ വലിയ സഹായം ഈ വേളയിൽ വേദനയോടെ ഓർക്കുന്നുവെന്നും വി.പി. മുഹമ്മദലി പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026