l o a d i n g

കേരള

സൗജന്യയാത്ര ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ മാത്രമാകാന്‍ സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 19, 2026

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വിവരം. എത്ര സ്ത്രീകള്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നുണ്ട് എന്ന് കണക്കെടുത്തിരുന്നു. ഇതുപ്രകാരം പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

ഇവര്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ പ്രതിമാസം ഏകദേശം 60 കോടി രൂപയെങ്കിലും കുറഞ്ഞത് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡിയായി നല്‍കേണ്ടി വരും. ഏതൊക്കെ ബസുകളില്‍, എത്ര ദൂരം വരെ യാത്ര ചെയ്യാം എന്ന കാര്യത്തില്‍ നാളത്തെ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണമോ എന്നും എല്ലാ പ്രായക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കണമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കാനുണ്ട്.

കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടകയില്‍ എസി, സ്ലീപ്പര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയില്ല. തമിഴ്നാട്ടിലാകട്ടെ, ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ഈ ആനുകൂല്യം നല്‍കുന്നത്. കേരളത്തില്‍ ഇതിലും വിപുലമായ രീതിയില്‍ ഫാസ്റ്റ് പാസഞ്ചറുകളില്‍ കൂടി ആനുകൂല്യം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പദ്ധതി ജൂണ്‍ 15 മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്രയും വലിയ തുക സര്‍ക്കാര്‍ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ പ്രതിമാസം കോടികളാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നത്. പുറമെ 60 കോടി രൂപ പ്രതിമാസം സബ്സിഡി ചെലവായി നല്‍കേണ്ടി വരിക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി മാറും. നാളത്തെ ഉദ്യോഗസ്ഥ യോഗത്തിന് ശേഷം പദ്ധതിയുടെ അന്തിമ രൂപരേഖ പുറത്തുവരും.

Latest News

സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026