l o a d i n g

ഗൾഫ്

കാര്‍ വാടകക്കെടുക്കുന്നത് കൂടുന്നു, സൗദിയിലെ ടൂറിസം ഉണര്‍വിന്റെ സൂചന

Thumbnail

റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്ത് ടൂറിസം, ബിസിനസ് മേഖലകളിലുണ്ടായ ഉണര്‍വ് പ്രതിഫലിപ്പിക്കുന്നതാണ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

2025-ല്‍ മാത്രം സൗദിയിലുടനീളം 66 ലക്ഷത്തിലധികം (6.6 മില്യണ്‍) വാഹനം വാടകയ്ക്കെടുക്കല്‍ കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. അതായത്, ദിവസേന ശരാശരി 18,000-ത്തിലധികം കരാറുകള്‍. ഓരോ മണിക്കൂറിലും ശരാശരി 753 കരാറുകള്‍ വീതം രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. 2024-നെ അപേക്ഷിച്ച് 2025-ല്‍ വാഹന വാടകക്കരാറുകളില്‍ 15% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഈ മേഖലയിലുള്ള വര്‍ധിച്ചുവരുന്ന ജനപ്രീതി നിലനിര്‍ത്തിക്കൊണ്ട്, 2026-ന്റെ ആദ്യ പാദത്തില്‍ മാത്രം 16 ലക്ഷത്തിലധികം (1.6 മില്യണ്‍) കാര്‍ റെന്റല്‍ കരാറുകള്‍ അതോറിറ്റി ഇഷ്യൂ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 7% വളര്‍ച്ചയാണ് ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കാര്‍ റെന്റല്‍ കരാറുകളില്‍ ഏറ്റവും കൂടുതല്‍ വിഹിതം രേഖപ്പെടുത്തിയത് തലസ്ഥാന നഗരിയുള്‍പ്പെടുന്ന റിയാദ് മേഖലയിലാണ്.

Latest News

കാര്‍ വാടകക്കെടുക്കുന്നത് കൂടുന്നു, സൗദിയിലെ ടൂറിസം ഉണര്‍വിന്റെ സൂചന
കാര്‍ വാടകക്കെടുക്കുന്നത് കൂടുന്നു, സൗദിയിലെ ടൂറിസം ഉണര്‍വിന്റെ സൂചന
May 19, 2026
പ്രവാസി നിക്ഷേപകര്‍ക്ക് വന്‍ ഇളവുകള്‍ നിര്‍ദേശിച്ച് സൗദി ശൂറ കൗണ്‍സില്‍
പ്രവാസി നിക്ഷേപകര്‍ക്ക് വന്‍ ഇളവുകള്‍ നിര്‍ദേശിച്ച് സൗദി ശൂറ കൗണ്‍സില്‍
May 19, 2026
 അമേരിക്കയില്‍ പള്ളിക്ക് നേരെ കൗമാരക്കാരുടെ വെടിവെപ്പ്; മൂന്ന് മരണം, അക്രമികള്‍ ജീവനൊടുക്കി
അമേരിക്കയില്‍ പള്ളിക്ക് നേരെ കൗമാരക്കാരുടെ വെടിവെപ്പ്; മൂന്ന് മരണം, അക്രമികള്‍ ജീവനൊടുക്കി
May 19, 2026
ഇറാനെതിരെ ഇന്നു തുടങ്ങാനിരുന്ന ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ്
ഇറാനെതിരെ ഇന്നു തുടങ്ങാനിരുന്ന ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ്
May 19, 2026
 ഹജ്ജിനായെത്തിയ പെരുമ്പാവൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി
ഹജ്ജിനായെത്തിയ പെരുമ്പാവൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി
May 19, 2026
സയറില്‍ നിന്ന് ഡി.ആര്‍. കോംഗോയിലേക്ക്: അരനൂറ്റാണ്ടിന് ശേഷം ഒരു ലോകകപ്പ് കാത്തിരിപ്പ്
സയറില്‍ നിന്ന് ഡി.ആര്‍. കോംഗോയിലേക്ക്: അരനൂറ്റാണ്ടിന് ശേഷം ഒരു ലോകകപ്പ് കാത്തിരിപ്പ്
May 18, 2026
ഇറാഖ് വ്യോമാതിര്‍ത്തിയില്‍നിന്നെത്തിയ ഡ്രോണുകള്‍ സൗദി തകര്‍ത്തു
ഇറാഖ് വ്യോമാതിര്‍ത്തിയില്‍നിന്നെത്തിയ ഡ്രോണുകള്‍ സൗദി തകര്‍ത്തു
May 18, 2026
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ബലി പെരുന്നാള്‍ അവധി നാലു ദിവസം
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ബലി പെരുന്നാള്‍ അവധി നാലു ദിവസം
May 18, 2026
ലോക രക്താതിസമ്മര്‍ദ്ദ ദിനം: ജുബൈലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്താതിസമ്മര്‍ദ്ദ ദിനം: ജുബൈലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
May 18, 2026
തൊടുപുഴ സ്വദേശി ജിജോ ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
തൊടുപുഴ സ്വദേശി ജിജോ ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
May 18, 2026