മദീന: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സൗദി അറേബ്യയിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി. അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹിദായ ഹജ്ജ് ഉംറ സര്‍വീസ് ഗ്രൂപ്പിനൊപ്പം ഭാര്യാസമേതം എത്തിയ മുക്കട മുഹമ്മദ് കുഞ്ഞ് (72) ആണ് മരിച്ചത്.
ഏപ്രില്‍ അവസാനത്തോടെ മക്കയിലെത്തിയ സംഘം മൂന്നാഴ്ച അവിടെ തങ്ങി ഉംറയും മറ്റ് കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മദീന സിയാറത്തിനായി എത്തിയത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഹജ്ജ് സംഘത്തിന്റെ അമീറായ ബാവ മൗലവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച സുബഹി നമസ്‌കാരത്തിന് ശേഷം മദീനയിലെ ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവു ചെയ്തു. ഭാര്യ ജമീല മുഹമ്മദ് കുഞ്ഞിനോടൊപ്പം ഹജ്ജ് യാത്രയിലുണ്ടായിരുന്നു. പരേതന് മൂന്ന് മക്കളുണ്ട്.
Related News