l o a d i n g

ഗൾഫ്

അബ്ദുല്‍ റഹീമിന്റെ മോചനം അന്തിമഘട്ടത്തില്‍; എക്‌സിറ്റ് വിസ ഏതു നിമിഷവും പ്രതീക്ഷിക്കാം, യാത്രാരേഖകള്‍ സജ്ജം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിെന്റ മോചനത്തിനായുള്ള നിയമനടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് റിയാദിലെ സഹായസമിതി അറിയിച്ചു. ജയില്‍ മോചനത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അന്തിമ കടമ്പയായ എക്‌സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്ന്് സമിതി സൂചിപ്പിച്ചു.

വിസ ലഭിക്കുന്ന മുറയ്ക്ക് ഒട്ടും സമയം കളയാതെ എത്രയും വേഗം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകള്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇതിനോടകം തന്നെ പൂര്‍ണ്ണമായും സജ്ജമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ആ ശുഭവാര്‍ത്ത പ്രവാസി ലോകത്തേക്ക് ഉടന്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

സൗദി അറേബ്യയില്‍ ബലിപ്പെരുന്നാള്‍ അവധി ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഔദ്യോഗിക നടപടികള്‍ക്ക് നേരിയ താമസം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും, ഈ അവധിക്കാലത്തും നടപടിക്രമങ്ങള്‍ തടസ്സമില്ലാതെ വേഗത്തിലാക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

ജയില്‍ അധികൃതരുമായും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. അന്തിമ അനുമതികള്‍ വൈകാതെ ലഭ്യമാക്കി റഹീമിന്റെ നാട്ടിലേക്കുള്ള മടക്കം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026