l o a d i n g

ഗൾഫ്

ഹഫര്‍ അല്‍ ബാത്തിനില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അധികാരാരോഹണ ആഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

ഹഫര്‍ അല്‍ ബാത്തിന്‍: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന്റെ സന്തോഷം വിപുലമായ പരിപാടികളോടെ പ്രവാസി മലയാളികള്‍ പങ്കുവെച്ചു. സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഒഐസിസി, കെഎംസിസി പ്രവര്‍ത്തകരുടെയും യുഡിഎഫ് അനുഭാവികളുടെയും നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങില്‍ നിരവധി പ്രവാസി മലയാളികള്‍ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി പ്രസിഡന്റ് ബാബാ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ അധികാരാരോഹണം കേരള ജനതയുടെ മതേതര വിശ്വാസത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും വിജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനക്ഷേമത്തിനും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും പുതിയ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്കുവെച്ചു.

പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഫൈസല്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സലീം കീരിക്കാട്, സലാം മാസ്റ്റര്‍, ഇക്ബാല്‍ ആലപ്പുഴ, സിദ്ധിഖ് ആല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത നേതാക്കള്‍, കേരളത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. സൈഫുദ്ദീന്‍ പള്ളിമുക്ക് നന്ദി രേഖപ്പെടുത്തി. പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും പ്രവാസി മലയാളികളും ആവേശപൂര്‍വ്വമായ മുദ്രാവാക്യങ്ങളോടെയാണ് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നത്.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026