റിയാദ്: സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ട് പേര്‍ മരണപ്പെട്ടു. പാലക്കാട് നെന്മാറ നെല്ലിക്കാട് സ്വദേശി ശബ്‌നം മന്‍സിലില്‍ ഷനുബ് മുഹമ്മദ് ശെരീഫ് (30), പശ്ചിമ ബംഗാള്‍ ബുധിയ സ്വദേശി അബ്ദുല്‍ മതീന്‍ (32) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ദരിയയിലെ അല്‍സലാം റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഷനുബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും, വാഹനമോടിച്ചിരുന്ന അബ്ദുല്‍ മതീന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഉനൈസ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
Related News