l o a d i n g

ഗൾഫ്

ചര്‍ച്ചകള്‍ക്കിടയിലും ഇറാനില്‍ യു.എസ് ആക്രമണം; ശത്രുരാജ്യത്തിന്റെ അത്യാധുനിക സ്റ്റെല്‍ത്ത് ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026


ദുബായ്/വാഷിംഗ്ടണ്‍: മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഖത്തറില്‍ പുരോഗമിക്കുന്നതിനിടയിലും ദക്ഷിണ ഇറാനില്‍ ശക്തമായ ആക്രമണം നടത്തി യു.എസ് സേന. ഇറാന്‍ ലക്ഷ്യമിട്ട മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ക്കും നേരെയാണ് യു.എസ് ആക്രമണം നടത്തിയത്. ഇത് പ്രതിരോധ നടപടിയാണെന്ന് യു.എസ് അവകാശപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടി ഇറാന്റെ മുഖ്യ ചര്‍ച്ചക്കാരനും വിദേശകാര്യമന്ത്രിയും ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഈ നാടകീയ നീക്കങ്ങള്‍. നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാനിച്ചുകൊണ്ട്, തങ്ങളുടെ സൈന്യത്തിന് നേരെ ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ തടയാനാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് അറിയിച്ചു.

അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ശത്രുരാജ്യത്തിന്റെ അത്യാധുനിക സ്റ്റെല്‍ത്ത് ഡ്രോണ്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു.

ഇറാനുമായി ചര്‍ച്ചകള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എങ്കിലും എല്ലാവര്‍ക്കും അനുകൂലമായ ഒരു മികച്ച കരാര്‍ ഉണ്ടായില്ലെങ്കില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള മറ്റ് നയതന്ത്ര സാധ്യതകള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ എന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് പ്രധാനമായും ദോഹയില്‍ നടക്കുന്നത്. കരാറിന്റെ ഭാഗമായി മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചതിന് ശേഷം മാത്രമേ ആണവ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തൂ എന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.

ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാറിലെത്തി 30 ദിവസത്തിനകം കടലിടുക്ക് തുറക്കാനും അടുത്ത 30 ദിവസത്തിനുള്ളില്‍ ഇറാന്‍ അവിടെയുള്ള മൈനുകള്‍ നീക്കം ചെയ്യാനുമാണ് യു.എസും ഇറാനും തമ്മില്‍ ആലോചിക്കുന്നത്. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനില്‍ ആക്രമണം നടത്തിയതിന് ശേഷം ഈ വഴിയിലൂടെയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞിരുന്നു. ഇത് ആഗോളതലത്തില്‍ എണ്ണ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലക്കയറ്റത്തിന് കാരണമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുന്നു എന്ന ശുഭസൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026