l o a d i n g

ഗൾഫ്

മികച്ച വിജയം നേടിയവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ദമ്മാം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബി.എസ്.സി ബയോ ഇന്‍ഫോമാറ്റിക്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (അല്‍മുന) മുന്‍ വിദ്യാര്‍ത്ഥിനി തന്‍സീറ സിദ്ദീഖിനെ ആലുവ തായ്ക്കാട്ടുകരയിലെ വസതിയിലെത്തി പ്രവാസി വെല്‍ഫെയര്‍ ആദരിച്ചു. തന്‍സീറയ്ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

സൗദി അറേബ്യയിലെ ദമ്മാമില്‍ ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന, നാടക-ഷോര്‍ട്ട് ഫിലിം രംഗത്തെ അഭിനേതാവും രംഗപട-മേക്കപ്പ് വിദഗ്ധനുമായ, പ്രവാസി വെല്‍ഫെയര്‍ എറണാകുളം-തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം സിദ്ദീഖ് ആലുവയുടെയും നസീമയുടെയും മകളാണ് തന്‍സീറ. തന്‍സീറയുടെ ഈ ശ്രദ്ധേയ നേട്ടം പ്രവാസി സമൂഹത്തിനാകെ അഭിമാനകരമാണെന്നും, കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിച്ച തന്‍സീറ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കൂടാതെ, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അബ്ദുറഹിമാന്‍ മുഹമ്മദ് ഷരീഫ്, യുമ്‌ന മുഹമ്മദ് ഷരീഫ് എന്നീ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ഇവര്‍ക്കുള്ള മെമെന്റോയും ക്യാഷ് അവാര്‍ഡും പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി അംഗം റഊഫ് ചാവക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് കൊച്ചി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ചടങ്ങില്‍ തന്‍സീറയുടെ മാതാവ് നസീമ, സഹോദരി തസ്നി സിദ്ദീഖ് എന്നിവരും സന്നിഹിതരായിരുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026