l o a d i n g

ഗൾഫ്

പുതിയ ഉംറ സീസണ്‍ ആരംഭിച്ചു; വിസ വിതരണവും തീര്‍ത്ഥാടകരുടെ പ്രവേശനവും തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2026


മക്ക: സൗദി അറേബ്യയില്‍ പുതിയ ഉംറ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഉംറ വിസകളുടെ വിതരണവും തീര്‍ത്ഥാടകരുടെ പ്രവേശനവും ആരംഭിച്ചു. ദുല്‍ഹജ്ജ് 14 (മേയ് 31, ഞായറാഴ്ച) മുതലാണ് വിസകള്‍ അനുവദിച്ചു തുടങ്ങിയതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹിജ്‌റ വര്‍ഷം 1448-ലെ ഉംറ കലണ്ടര്‍ പ്രകാരം, തിങ്കളാഴ്ച മുതല്‍ തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ പ്രവേശിക്കാനും 'നുസുക്' ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ നേടാനും സാധിക്കും.

പുതിയ സീസണിലെ വിസ വിതരണവും തീര്‍ത്ഥാടന കാലാവധിയും സംബന്ധിച്ച കൃത്യമായ സമയവിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഉംറ വിസകള്‍ അനുവദിക്കുന്ന അവസാന തീയതി 1448 ശവ്വാല്‍ 1 (2027 മാര്‍ച്ച് 9) ആയിരിക്കും. തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി ശവ്വാല്‍ 15 (2027 മാര്‍ച്ച് 23) ആണ്. പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകര്‍ക്ക് തിരിച്ചുപോകാനുള്ള അവസാന തീയതി ശവ്വാല്‍ 30 (2027 ഏപ്രില്‍ 7) ആയിരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

തീര്‍ത്ഥാടകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി, അംഗീകൃത സമയവിവരങ്ങളും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഉംറ സര്‍വീസ് കമ്പനികളോടും വിദേശ ഏജന്റുമാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026