l o a d i n g

കേരള

ടെക്‌നോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുകള്‍; മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2026

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ 'എക്‌സ്ട്രാ-ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ' വിവിധ ഒഴിവുകളിലേക്ക് മടങ്ങിയെത്തിയ പ്രവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, എ.ജി.എം - ചീഫ് കോര്‍ഡിനേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂര്‍ണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.

താല്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.norkaroots.kerala.gov.in Asæn https://name.norkaroots.kerala.gov.in) സന്ദര്‍ശിച്ച്, ആവശ്യമായ രേഖകള്‍ സഹിതം 2026 ജൂണ്‍ 09-നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

വിദേശരാജ്യങ്ങളിലെ തൊഴില്‍ പരിചയവും വിദ്യാഭ്യാസവും കൈമുതലാക്കി നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കേരളത്തിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന 'നോര്‍ക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്' പദ്ധതി പ്രകാരമാണ് ഈ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിനങ്ങളില്‍ ഓഫീസ് സമയത്ത് 0471-2770523 എന്ന നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91-8802012345 (വിദേശത്തുനിന്നും - മിസ്സ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലോ ബന്ധപ്പെടാവുന്നതാണ്.

Latest News

 ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് സി.ജെ.പി:  ഇന്ന് ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധ പ്രകടനം;  ആയിരക്കണക്കിന് പേര്‍ കസ്റ്റഡിയില്‍
ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് സി.ജെ.പി: ഇന്ന് ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധ പ്രകടനം; ആയിരക്കണക്കിന് പേര്‍ കസ്റ്റഡിയില്‍
October 11, 2026
നെടുമ്പാശേരിയില്‍ ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍
നെടുമ്പാശേരിയില്‍ ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍
October 11, 2026
ഫലസ്തീനില്‍ തിരഞ്ഞെടുപ്പ്  2027 സെപ്റ്റംബര്‍ 11-ലേക്ക് മാറ്റി
ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് 2027 സെപ്റ്റംബര്‍ 11-ലേക്ക് മാറ്റി
October 11, 2026
  സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക; കൊല്ലപ്പെട്ടവരില്‍ യു.എസ് പൗരനും
സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക; കൊല്ലപ്പെട്ടവരില്‍ യു.എസ് പൗരനും
October 11, 2026
റിയാദ് വിമാനത്താവളത്തിനു നേരെ ഉണ്ടായ ഹൂതി ആക്രമണത്തില്‍ 12 മരണം, 300-ലധികം പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം
റിയാദ് വിമാനത്താവളത്തിനു നേരെ ഉണ്ടായ ഹൂതി ആക്രമണത്തില്‍ 12 മരണം, 300-ലധികം പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം
October 11, 2026
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു
October 10, 2026
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം
October 10, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
October 10, 2026
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി
October 10, 2026
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു
October 10, 2026