l o a d i n g

ഗൾഫ്

ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി

Thumbnail
Publisher By     Staff Reporter
November 10, 2026

റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് റിയാദില്‍ കൂടിക്കാഴ്ച നടത്തി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബഹ്റൈന്‍ രാജാവിനെ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി ഊഷ്മളമായി സ്വീകരിച്ചു. തനിക്ക് നല്‍കിയ മികച്ച സ്വീകരണത്തിനും അതിഥിസല്‍ക്കാരത്തിനും ഹമദ് രാജാവ് നന്ദിയും കൃതജ്ഞതയും അറിയിച്ചു.

തുടര്‍ന്ന് നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഉഭയകക്ഷി സഹകരണ മേഖലകളും വിലയിരുത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ കിരീടാവകാശി ബഹ്റൈന്‍ രാജാവിന് കൈമാറി. സല്‍മാന്‍ രാജാവിനുള്ള സുഖവിവരങ്ങളും ആശംസകളും ഹമദ് രാജാവും അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും നടത്തുന്ന ശ്രമങ്ങളെയും, എല്ലാ ഘട്ടങ്ങളിലും ബഹ്റൈനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ പുലര്‍ത്തുന്ന ചരിത്രപരമായ സാഹോദര്യ നിലപാടുകളെയും പിന്തുണയെയും ബഹ്റൈന്‍ രാജാവ് പ്രശംസിച്ചു. സംയുക്ത ഗള്‍ഫ് സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും സൗദി ഭരണകൂടം വഹിക്കുന്ന നിര്‍ണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനുമായുള്ള അടുത്ത സാഹോദര്യ ബന്ധം എല്ലാ മേഖലകളിലും കൂടുതല്‍ ശക്തമാക്കാനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധത അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കുകയും, ബഹ്റൈന്റെ തുടര്‍ വികസനത്തിനായി ആശംസിക്കുകയും ചെയ്തു.


വിമാനത്താവളത്തില്‍ നടന്ന സ്വീകരണത്തിലും തുടര്‍ന്ന് നടന്ന ഔദ്യോഗിക യോഗത്തിലും സൗദി ഭാഗത്തുനിന്ന് റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, സ്റ്റേറ്റ് മന്ത്രി അമീര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, റിയാദ് മേയര്‍ അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്, കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍, ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ജദാന്‍, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എഞ്ചി. സ്വാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ബഹ്റൈനിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരി, റിയാദ് പ്രവിശ്യാ ആക്ടിങ് പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മന്‍സൂര്‍ ബിന്‍ നാസര്‍ അല്‍ ഒതൈബി എന്നിവര്‍ പങ്കെടുത്തു.

ബഹ്റൈന്‍ ഭാഗത്തുനിന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, റോയല്‍ കോര്‍ട്ട് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, രാജാവിന്റെ മീഡിയ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍, നയതന്ത്ര കാര്യ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സ്വഖര്‍ അല്‍ നുഐമി, സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ തുടങ്ങിയവരും സംബന്ധിച്ചു.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026