l o a d i n g

ഗൾഫ്

സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2026

റിയാദ്: 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നല്‍കുന്നതിനുമുള്ള നിരോധനം കശനമായി പാലിക്കണമെന്ന് സൗദി ഗ്രാമവികസന-ഭവന മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി മുനിസിപ്പല്‍ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 18 വയസ്സ് തികയാത്തവരെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പ്രവേശിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കാന്‍ പുകവലിക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഏരിയകളില്‍ കയറാന്‍ അനുവദിക്കുന്നതിനും പൂര്‍ണ്ണ നിരോധനമുണ്ട്. ഉപഭോക്താക്കള്‍ക്ക് നിയമപരമായ പ്രായമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വയോപരിധി തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ വില്‍പനക്കാര്‍ക്ക് അധികാരമുണ്ടായിരിക്കും.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ലംഘനങ്ങള്‍ ഗുരുതരമായി കണക്കാക്കി മുനിസിപ്പാലിറ്റികളുടെ തരംതിരിവനുസരിച്ച് 5,000 റിയാല്‍ വരെ പിഴ ചുമത്തുന്നതിനൊപ്പം സ്ഥാപനങ്ങള്‍ അടപ്പിച്ചുപൂട്ടുകയും ചെയ്യും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കാനും നിയമലംഘനം ഉടനടി തിരുത്തിക്കാനും നിര്‍ദേശമുണ്ട്. ആവശ്യമായ മുന്‍കൂര്‍ ലൈസന്‍സുകളും പെര്‍മിറ്റുകളും നേടാതെയും സാങ്കേതികവും പ്രവര്‍ത്തനപരവുമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാതെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല.

സേവന നിയന്ത്രണങ്ങളുടെ ഭാഗമായി പുകവലി മേഖലകളില്‍ ആവശ്യത്തിന് വെന്റിലേഷന്‍ സൗകര്യം ഉറപ്പാക്കണമെന്നും, പുകവലിയില്ലാത്ത ഭാഗങ്ങളിലേക്ക് വായു സഞ്ചാരം ഉണ്ടാകാത്തവിധം എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ വേര്‍തിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരോക്ഷ പുകവലിയുടെ ആഘാതം കുറയ്ക്കുന്നതിനായി ടേബിള്‍ സര്‍വീസുള്ള റെസ്റ്റോറന്റുകളില്‍ ആകെ വിസ്തീത്തിന്റെ 30 ശതമാനത്തില്‍ കുറയാത്ത ഭാഗം പുകവലി രഹിത മേഖലയായി മാറ്റിവെക്കണം. കൂടാതെ, പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രവേശനവും വില്‍പനയും വിലക്കിയിട്ടുണ്ടെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.

സിഗരറ്റുകള്‍ ഒറ്റയായി ചില്ലറ വില്‍പന നടത്തുന്നതും, ഓഫറുകള്‍, സമ്മാനങ്ങള്‍, സൗജന്യ സാമ്പിളുകള്‍ എന്നിവയുടെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. സ്ഥാപന ഉടമകള്‍ ജീവനക്കാര്‍ക്ക് ചട്ടങ്ങളെക്കുറിച്ചും പിഴകളെക്കുറിച്ചും കൃത്യമായ അവബോധം നല്‍കണമെന്നും, ആവശ്യമായ ലൈസന്‍സുകള്‍ക്കും പെര്‍മിറ്റുകള്‍ക്കുമായി 'ബലദി' പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026