l o a d i n g

കായികം

ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി

Thumbnail
Publisher By     Staff Reporter
November 10, 2026



ഫിലിപ്പീന്‍സ്: ഇന്ത്യന്‍ ചെസ്സ് ചരിത്രത്തില്‍ നാഴികക്കല്ല് കുറിച്ച് 22-കാരനായ അനുജ് ശ്രീവാത്രി രാജ്യത്തിന്റെ 100-ാം ഗ്രാന്‍ഡ്മാസ്റ്ററായി. ഫിലിപ്പീന്‍സിലെ ഓസാമിസ് സിറ്റിയില്‍ നടന്ന ഏഴാമത് 'ആസിയാന്‍ പ്ലസ് ഇന്‍ഡിവിജ്വല്‍ ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്' ജയിച്ചാണ് മധ്യപ്രദേശ് സ്വദേശിയായ അനുജ് ഈ നേട്ടത്തിലെത്തിയത്. 1988-ല്‍ വിശ്വനാഥന്‍ ആനന്ദിലൂടെ ആരംഭിച്ച ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രയാണത്തിലാണ് ഇതോടെ നൂറ് തികയുന്നത്.

തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഒന്‍പത് റൗണ്ടുകളില്‍ നിന്ന് ഏഴ് പോയിന്റ് നേടി വിയറ്റ്നാമിന്റെ ന്യൂയെന്‍ ഡുക് ഹോയെ പിന്നിലാക്കിയാണ് അനുജ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ മധ്യപ്രദേശില്‍നിന്നുള്ള ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന റെക്കോര്‍ഡും അനുജ് ശ്രീവാത്രി നേടി.

2004-ല്‍ ജനിച്ച അനുജ് 2019-ലാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പഠനത്തിലേക്ക് ശ്രദ്ധ തിരിച്ച അദ്ദേഹം ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കുകയും ജര്‍മ്മന്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെസ്സിലെ വലിയ ലക്ഷ്യങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അനുജിന്റെ ചരിത്രനേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയില്‍ ചെസ്സ് കായികരംഗത്തിനുണ്ടാകുന്ന വലിയ വളര്‍ച്ചയുടെ തെളിവാണ് ഈ നേട്ടമെന്നും കൂടുതല്‍ യുവാക്കള്‍ക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
November 10, 2026
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
November 10, 2026