ഷാര്‍ജ: യുവ എഴുത്തുകാരി ഇന്‍ഷ ഷെയ്ക്കിന്റെ ആദ്യ നോവലായ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' (The Quests of the Soul Collector) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്യും.
മരണം എന്ന ആശയത്തിലൂടെ ജീവിതത്തെയും മനുഷ്യന്റെ ആന്തരിക വികാരങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതാണ് ഈ കൃതി. ദുഃഖം, സ്‌നേഹം, അനുഭവങ്ങള്‍, ഖേദം, മനുഷ്യത്വാത്മാവ് എന്നിവയിലൂടെയുള്ള വിസ്മയകരമായ ഒരു യാത്രയാണ് പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.
2026 നവംബര്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഹാള്‍ 7-ലുള്ള റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ചാണ് പ്രകാശന ചടങ്ങ് നടക്കുന്നത്. ചടങ്ങിലേക്ക് എല്ലാ പുസ്തകപ്രേമികളെയും സംഘാടകരും രചയിതാവും സ്വാഗതം ചെയ്തു.
Related News