l o a d i n g

ഗൾഫ്

ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2026


ജിദ്ദ: നോര്‍ത്ത് അബ്ഹൂര്‍ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി പുതിയ റോഡ് വികസന പദ്ധതിയുമായി ജിദ്ദ മുനിസിപ്പാലിറ്റി. പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് റോഡിനെ മദീന റോഡുമായി ബന്ധിപ്പിക്കുന്ന 3.4 കിലോമീറ്റര്‍ നീളമുള്ള പാതയുടെയും 1.252 കിലോമീറ്റര്‍ നീളമുള്ള ഇബ്നുല്‍ അശ്അസ് റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. നഗരത്തിന്റെ വടക്കന്‍ മേഖലയിലെ ദ്രുതഗതിയിലുള്ള നഗരവികസനം കണക്കിലെടുത്താണ് നിര്‍ണായകമായ ഈ പദ്ധതി മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.

മദീന റോഡിനെയും കിംഗ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിനെയും ബന്ധിപ്പിച്ച് ഇരുവശങ്ങളിലേക്കുമായി മൂന്ന് വരികള്‍ വീതമുള്ള 6 ലെയ്ന്‍ പാതയാണ് പുതുതായി നിര്‍മ്മിക്കുന്നത്. ഇബ്നുല്‍ അശ്അസ്, ഹാറൂണ്‍ അല്‍ റഷീദ് റോഡുകളുമായി ക്രോസ് ചെയ്യുന്ന കവലകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. ഇതില്‍ പ്രിന്‍സ് മിശ്അല്‍ റോഡും ഇബ്നുല്‍ അശ്അസ് റോഡും സംഗമിക്കുന്ന ഇടം സിഗ്‌നല്‍ നിയന്ത്രിത ജംഗ്ഷനായിരിക്കും. കൂടാതെ ഇബ്നുല്‍ അശ്അസ് റോഡ് പ്രിന്‍സ് അബ്ദുള്ള അല്‍ ഫൈസല്‍ റോഡിനെ പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് റോഡുമായും പ്രിന്‍സ് നായിഫ് റോഡുമായും നേരിട്ട് ബന്ധിപ്പിക്കും.

അബ്ഹൂര്‍ അല്‍ ഷമാലിയ, അല്‍ ഫിര്‍ദൗസ്, അല്‍ ശിറാ, അല്‍ അംവാജ് എന്നീ ജനവാസ മേഖലകളിലേക്ക് പുതിയ പ്രവേശന കവാടങ്ങള്‍ തുറക്കാന്‍ പദ്ധതി സഹായിക്കും. മദീന റോഡ്, പ്രിന്‍സ് അബ്ദുള്ള അല്‍ ഫൈസല്‍ റോഡ് എന്നിവയിലൂടെ എത്തുന്ന വാഹനങ്ങള്‍ക്ക് അബ്ഹൂറിലെ വിവിധ ലൊക്കേഷനുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും പ്രദേശത്തെ യാത്രാ പ്രയാസങ്ങള്‍ ലഘൂകരിക്കാനും ഇതുവഴി സാധിക്കും. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായാണ് നഗരത്തിലെ പ്രധാന പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ ബഖാമി വ്യക്തമാക്കി.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
November 10, 2026
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
November 10, 2026