l o a d i n g

ഗൾഫ്

ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി

Thumbnail
Publisher By     Staff Reporter
November 10, 2026

റിയാദ്: റിയാദില്‍ ഹൂതി ഭീകരര്‍ ആക്രമണം നടത്തിയ സൗദി അറാംകോയുടെ സിവില്‍ ഭരണനിര്‍വ്വഹണ കെട്ടിടം റിയാദ് മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ കെട്ടിടത്തിനുണ്ടായ നിസ്സാര നാശനഷ്ടങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി.

അറാംകോയിലെയും റിയാദ് പ്രവിശ്യയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും സുരക്ഷാ വിഭാഗങ്ങളില്‍ നിന്നും ഉടനടി സ്വീകരിച്ച സുരക്ഷാ-അടിയന്തര നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരണം തേടി.

സാധാരണക്കാരുടെയും സിവിലിയന്‍ സ്ഥാപനങ്ങളുടെയും സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹൂതി മിലിഷ്യകളുടെ യഥാര്‍ത്ഥ ഭീകരമുഖമാണ് ഈ ആക്രമണത്തിലൂടെ വീണ്ടും വെളിപ്പെട്ടിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. അറാംകോ ജീവനക്കാരുടെ ദൗത്യങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ തടസ്സമില്ലാതെ വേഗത്തിലാക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭരണകൂടം നല്‍കുന്ന കരുതലിന് നന്ദി അറിയിച്ച അദ്ദേഹം, ഏത് ഭീഷണിയെയും നേരിടാന്‍ സൗദി സുരക്ഷാ സേന പൂര്‍ണ്ണ സജ്ജമാണെന്നും കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ പ്രമുഖ സുരക്ഷാ ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു. സിവില്‍, മിലിട്ടറി, സുരക്ഷാ മേഖലകളിലെ ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടലുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു