l o a d i n g

യാത്ര

ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2026


മഡ്ഗാവ്: ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ഗോവയിലെ പലോലം ബീച്ചിനെ തിരഞ്ഞെടുത്തു. ബീച്ച് ഡോട്ട് കോമിന്റെ ഗ്ലോബല്‍ ബീച്ച് ഇന്‍ഡക്സ് 2026 പട്ടികയിലാണ് ദക്ഷിണ ഗോവയിലെ ഈ മനോഹര തീരത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ലോകത്തെ മികച്ച ബീച്ചുകളുടെ പട്ടികയില്‍ ആറാം സ്ഥാനവും പലോലം സ്വന്തമാക്കി. ആഗോള പട്ടികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക ഏഷ്യന്‍ ബീച്ചും പലോലമാണ്.

വിദഗ്ധരുടെ നാമനിര്‍ദേശങ്ങള്‍, ആയിരക്കണക്കിന് സന്ദര്‍ശക അവലോകനങ്ങള്‍, ജലത്തിന്റെ നിറവും തെളിമയും സംബന്ധിച്ച നാസയുടെ വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റാങ്കിങ് തയ്യാറാക്കിയതെന്ന് ബീച്ച് ഡോട്ട് കോം വ്യക്തമാക്കി.

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തീരവും ഇരുവശത്തുമുള്ള കുന്നിന്‍മുനകളും ശാന്തമായ കടല്‍വെള്ളവുമാണ് പലോലത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. നീന്തലിന് അനുയോജ്യമായ കടല്‍ത്തീരവും വടക്കുഭാഗത്തെ ചെറുദ്വീപുകളും സമീപത്തെ കായലുകളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. തിരക്കുകളില്‍നിന്ന് മാറി വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രകൃതിഭംഗി ആസ്വദിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഇടമാണിത്.


ശനിയാഴ്ച രാത്രികളില്‍ നടക്കുന്ന 'സൈലന്റ് നോയിസ് ഡിസ്‌കോ'യും പലോലത്തിന്റെ പ്രത്യേകതയാണ്. വിവിധ സംഗീതശൈലികള്‍ ഹെഡ്ഫോണുകളിലൂടെ കേട്ട് സന്ദര്‍ശകര്‍ക്ക് നൃത്തം ചെയ്യാവുന്ന ഈ പരിപാടി വ്യത്യസ്തമായ അനുഭവമാണ് ഒരുക്കുന്നത്.

സൂര്യാസ്തമയ സമയത്തെ കടല്‍ത്തീര നടത്തം, സമീപത്തെ കായലുകളിലൂടെയുള്ള കയാക്കിങ്, ബോട്ടിങ് എന്നിവയാണ് പ്രധാന വിനോദങ്ങള്‍. ബീച്ചിന്റെ വടക്കുഭാഗത്തുള്ള മങ്കി ഐലന്‍ഡിലേക്ക് തുഴഞ്ഞുപോകാനും കഴിയും. യോഗ പരിശീലന കേന്ദ്രങ്ങളും ഡോള്‍ഫിനുകളെ കാണാനുള്ള പ്രഭാത ബോട്ട് യാത്രകളും ഇവിടെയുണ്ട്.

അഗോണ്ട, പട്നം തുടങ്ങിയ പ്രശസ്ത ബീച്ചുകളും പലോലത്തിന് സമീപമാണ്. കോട്ടിഗാവോ വന്യജീവി സങ്കേതവും അടുത്തുള്ളതിനാല്‍ ദക്ഷിണ ഗോവയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പലോലം അനുയോജ്യമായ കേന്ദ്രമാണ്.

ദബോലിം വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെനിന്ന് ഏകദേശം 60-65 കിലോമീറ്ററാണ് പലോലത്തിലേക്കുള്ള ദൂരം. ഏതാനും കിലോമീറ്റര്‍ അകലെയുള്ള കാനക്കോണ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷ വഴി ബീച്ചിലെത്താം. മഡ്ഗാവോയില്‍നിന്ന് കാനക്കോണയിലേക്ക് ബസ് സര്‍വീസുകളുമുണ്ട്.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പലോലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം. ക്രിസ്മസ്, പുതുവത്സര ആഘോഷകാലങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നതിനാല്‍ താമസവും യാത്രാസൗകര്യങ്ങളും നേരത്തേ ബുക്ക് ചെയ്യണം. പനമരങ്ങള്‍ നിറഞ്ഞ തീരവും മുളയും മരവും ഉപയോഗിച്ച് നിര്‍മിച്ച വര്‍ണാഭമായ കുടിലുകളും കടല്‍ത്തീരത്തെ നാടന്‍ ഭക്ഷണശാലകളും പലോലത്തിന് പ്രത്യേക ചാരുത പകരുന്നു.

Latest News

കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026
 ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
ഇന്‍ഷ ഷെയ്ക്കിന്റെ കന്നി നോവല്‍ 'ദി ക്വസ്റ്റ്സ് ഓഫ് ദി സോള്‍ കളക്ടര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12ന് പ്രകാശനം ചെയ്യും
November 10, 2026
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 10, 2026
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രായേല്‍; ഖാന്‍ യൂനുസില്‍ ഫലസ്തീനിക്ക് പരിക്ക്
November 10, 2026
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
ജിദ്ദയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം: പ്രിന്‍സ് മിശ്അല്‍ ബിന്‍ മജീദ് പാത മദീന റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
November 10, 2026
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
ഹൂതി ആക്രമണം: റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറാംകോ കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി
November 10, 2026