ജിദ്ദ: അക്ഷരം വായന വേദിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'വായനയും എഴുത്തും' എന്ന പരിപാടി ജൂണ്‍ 13 ശനിയാഴ്ച വൈകിട്ട് 7.30-ന് ജിദ്ദ ഷറഫിയ ഐ.ബി.എം ഓഡിറ്റോറിയത്തില്‍ നടക്കും.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍, കഥാകാരി റജിയ വീരാന്‍ എന്നിവര്‍ വായനക്കാരുമായി സംവദിക്കും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എ.എം. സജിത്ത് പുസ്തക പരിചയം നിര്‍വഹിക്കും.
സോഷ്യല്‍ മീഡിയയിലെ എഴുത്തിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അബ്ദുല്ല എ. പെരിങ്ങാടി നയിക്കുന്ന ചര്‍ച്ചയില്‍ സലാഹ് കാരാടന്‍, കെ.ടി. അബൂബക്കര്‍, റാഫി കൊച്ചി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഗായിക ആലിയ അബ്ദുല്‍ കരീം, സല്‍ജാസ്, അബ്ദുസ്സുബ്ഹാന്‍, ജസീന ബഷീര്‍ തുടങ്ങിയവര്‍ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.
വൈവിധ്യമാര്‍ന്ന പ്രതിമാസ പരിപാടികളിലൂടെ പ്രവാസികളില്‍ വായന വളര്‍ത്താനും സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കാനും സാധിക്കുന്നുണ്ടെന്ന് അക്ഷരം ടീം ഭാരവാഹികളായ ഇബ്രാഹിം ശംനാട്, എം. അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.
Related News