l o a d i n g

ഗൾഫ്

സലിം കുമാറിന്റെ നിര്യാണത്തില്‍ ജാം ക്രിയേഷന്‍സ് അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

ദമ്മാം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും മലയാള സിനിമയിലെ അതുല്യ കലാപ്രതിഭയുമായ സലിം കുമാറിന്റെ നിര്യാണത്തില്‍ ജാം ക്രിയേഷന്‍സ് ദമ്മാം അനുശോചിച്ചു. മിമിക്രി വേദികളില്‍ നിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന് ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാര്‍. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് ജാം ക്രിയേഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

'ആദമിന്റെ മകന്‍ അബു ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ അദ്ദേഹം,;'അച്ഛനുറങ്ങാത്ത വീട് ' 'കറുത്ത ജൂതന്‍ 'തുടങ്ങി നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും,രചയിതാവും , സംവിധായകനായും മലയാള സിനിമയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കി. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും , സ്വന്തം വീട് പ്രളയ ബാധിതര്‍ക്കായി തുറന്നിട്ട് പ്രളയ കാലങ്ങളില്‍ മനുഷ്യസ്‌നേഹപരമായ ഇടപെടലുകള്‍ നടത്തുന്നതിലും സലിം കുമാര്‍ മാതൃക കാട്ടിയതായി ജാം ക്രിയേഷന്‍സ് അനുസ്മരിച്ചു.
സലിം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്കും സാംസ്‌കാരിക കേരളത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ജാം ക്രിയേഷന്‍സ് അറിയിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026