റിയാദ്: സെയില്‍സ്മാനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ വാഹനത്തില്‍ കണ്ടെത്തി. മലപ്പുറം, പാണ്ടിക്കാട്, പന്തല്ലൂര്‍ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. വിജയ് മസാല കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷിന്റോ. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റിയാദ് ബത്തയില്‍ വെച്ച് കമ്പനിയുടെ വാഹനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നെത്തിയ റെഡ് ക്രസന്റ് അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം റിയാദിലെ ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാപിതാക്കള്‍: ചാക്കോ, മേരിക്കുട്ടി. ഭാര്യ: നീനു വര്‍ഗീസ്. മകള്‍: മരിയ ഷിന്റോ.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതൃത്വം നല്‍കുന്നുണ്ട്. കെ.കെ. കോയാമു ഹാജിയുടെ നേതൃത്വത്തില്‍ ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ മേല്‍നോട്ടത്തില്‍ നസീര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍, ജാഫര്‍ വീമ്പൂര്‍, അബ്ദുറഹ്‌മാന്‍ ചേലേമ്പ്ര, കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവര്‍ രംഗത്തുണ്ട്.
Related News