l o a d i n g

കേരള

യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം 'പ്രിയദര്‍ശിനി' യാഥാര്‍ഥ്യത്തിലേക്ക്: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര

Thumbnail

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. 'പ്രിയദര്‍ശിനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 15 മുതല്‍ നിലവില്‍ വരും.

വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും ഈ ആനുകൂല്യം ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ 100 ദിവസത്തേക്ക് ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യയാത്ര. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പദ്ധതി നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നേരിട്ട് നികത്തും. പ്രതിമാസം 65 മുതല്‍ 75 കോടി രൂപ വരെയും, വര്‍ഷത്തില്‍ ഏകദേശം 750 മുതല്‍ 800 കോടി രൂപ വരെയും അധികബാധ്യതയാണ് ഇതിനായി കണക്കാക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം 1500 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി നിരീക്ഷിക്കുന്നതിനായി എല്ലാ മാസവും അവലോകന യോഗങ്ങള്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ ജില്ലയില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോധിക്കുകയും അപാകതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുകയും ചെയ്യും. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ആറുമാസത്തിനുള്ളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026