ജിദ്ദ: കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശനിയാഴ്ച വരെ കനത്ത മഴയും ഇടിമിന്നലും തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി. സൗദി ന്യൂമറിക്കല്‍ മോഡലിന്റെ പ്രവചനങ്ങളും എന്‍.സി.എമ്മിന്റെ മാപ്പുകളും അനുസരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ തെക്കന്‍ അസീറില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പിന്നീട് മഴ ജിസാനിലെ ഫര്‍സാന്‍ ദ്വീപുകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ച ഉച്ചയോടെ ജിസാന്‍ പ്രദേശത്തും വടക്കന്‍ അസീറിന്റെ ചെറിയൊരു ഭാഗത്തും വീണ്ടും മഴയെത്തും. വൈകുന്നേരത്തോടെ ജിസാനിലും പടിഞ്ഞാറന്‍ അസീറിലും മഴ ശക്തമാകുമെന്നും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ തെക്കന്‍ അസീറിലും കിഴക്കന്‍ ജിസാനിലും നേരിയ മഴ പ്രതീക്ഷിക്കാം. ഉച്ചയോടെ ജിസാനില്‍ മിതമായ മഴയും തായിഫിന്റെ കിഴക്കുഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ അസീറിലും നേരിയ മഴയും പെയ്യും.
ശനിയാഴ്ച രാവിലെ തായിഫ് മേഖലയുടെ കിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ അസീറിലും നേരിയ മഴ ലഭിക്കും. വൈകുന്നേരത്തോടെ ജിസാന്‍ നഗരത്തിന് സമീപവും അസീര്‍ തീരത്തിന്റെ ചില ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ മക്കാ, അല്‍-ബഹ, അസീര്‍, ജസാന്‍ എന്നിവിടങ്ങളില്‍ മഴ ചിതറി പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Related News