l o a d i n g

ഗൾഫ്

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

Thumbnail

ദമ്മാം: ''ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും'' എന്ന പ്രമേയത്തില്‍ സൗദി അറേബ്യയിലെ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന്റെ ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രചരണോദ്ഘാടനം ജുബൈല്‍, ദമ്മാം, ഖോബാര്‍ ഇസ്ലാഹി സെന്ററുകളിലെ ഓഡിറ്റോറിയങ്ങളില്‍ നടന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശവും നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും ചിന്തയുടെയും ആത്മപരിവര്‍ത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ, റീജിയണല്‍, ഇസ്ലാഹി സെന്റര്‍ തലങ്ങളില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും അറുപതോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍, പ്രൊഫഷണലുകള്‍, ഡ്രൈവര്‍മാര്‍, കുടുംബങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കായി ക്വിസ്, പഠന ക്ലാസുകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, സി.പി.ആര്‍ (ഇജഞ) പരിശീലനം, യൂത്ത് സമ്മിറ്റ്, 'ആന്‍ ഈവനിംഗ് വിത്ത് പീസ് റേഡിയോ' തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ ക്യാമ്പയിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍, പ്രഭാഷണങ്ങള്‍, വൈജ്ഞാനിക സംവാദങ്ങള്‍, കുടുംബസംഗമങ്ങള്‍, യുവജനവിദ്യാര്‍ത്ഥി കേന്ദ്രീകൃത പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഡ്രൈവര്‍മാര്‍ക്കായി 'ചലനം ഡ്രൈവേഴ്‌സ് മീറ്റ്', വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, കലാകായിക പരിപാടികള്‍, വനിതകള്‍ക്കായി 'ലേഡീസ് മീറ്റ്', 'എലിവേറ്റ് ഹെര്‍ ഗേള്‍സ് ഗാതറിങ്', യുവാക്കള്‍ക്കായി 'യൂത്ത് സമ്മിറ്റ്', 'യൂത്ത് ഡിബേറ്റ്', 'യൂത്ത് ക്യാമ്പ്', പ്രൊഫഷണലുകള്‍ക്കായി 'ഫോക്കസ് പ്രൊഫഷണല്‍ മീറ്റ്', കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍, പീസ് റേഡിയോ പരിപാടികള്‍ തുടങ്ങിയവയും പദ്ധതിയിലുണ്ട്.

ഈസ്റ്റേണ്‍ പ്രോവിന്‍സിലെ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം സെപ്റ്റംബര്‍ 18-ന് ജുബൈല്‍ ദഅ്വാ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026