l o a d i n g

ഗൾഫ്

ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Thumbnail

ദുബായ്: ഓണാഘോഷത്തിനായി നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിലുള്ള കുടുംബത്തെ കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദാരുണ സംഭവം. ദുബായില്‍ ബില്‍ഡിങ് ആക്‌സസ് സൊല്യൂഷന്‍സ് കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തിരുന്ന സനീഷ് ബാബു (48) ആണ് മരിച്ചത്.

ദുബായില്‍ നിന്നും ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കുന്നതിനിടെ സനീഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി സനീഷ് ഒരു മാസത്തെ അവധിയിലാണ് നാട്ടിലേക്ക് പുറപ്പെട്ടിരുന്നതെന്ന് ബന്ധു പറഞ്ഞു. സന്തോഷകരമായ ഒത്തുചേരലിന് പകരം വിമാനത്താവളത്തില്‍ നിന്നുള്ള മരണവാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു സനീഷ്. മാതാപിതാക്കളും ഭാര്യയും മകളുമടങ്ങുന്നതാണ് സനീഷിന്റെ കുടുംബം. എല്ലാവരും കേരളത്തിലാണ് താമസിക്കുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്

 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു

 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി