l o a d i n g

ഗൾഫ്

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

വാഷിംഗ്ടണ്‍: സമാധാന കരാര്‍ അന്തിമമാക്കിയില്ലെങ്കില്‍ ഇറാനെതിരെ അമേരിക്ക 'വളരെ ശക്തമായി' ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട സംഭവത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും, ആ കരാര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഒരു സമ്പൂര്‍ണ്ണ കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അതേസമയം, ഇറാനില്‍ നിന്ന് ലക്ഷക്കണക്കിന് ബാരല്‍ എണ്ണ രഹസ്യമായി അമേരിക്ക കൈക്കലാക്കുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഇത് മൂലമാണ് എണ്ണവില ബാരലിന് 250 ഡോളറിലേക്ക് കുതിക്കാതെ 85-90 ഡോളറില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, കൂടുതല്‍ വെല്ലുവിളികള്‍ ഇറാന്‍ ഒഴിവാക്കുന്നതാണ് അവര്‍ക്ക് നല്ലതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. നിലവില്‍ തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഗ്വാണ്ടനാമോ ബേയിലെ യുഎസ് താവളത്തില്‍ വെച്ച് പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാതിരിക്കാന്‍ ഉതകുന്ന ഒരു മികച്ച കരാറാണ് പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026